വള്ളിക്കോട് വായനശാല സംഘടിപ്പിക്കുന്ന കടമ്മനിട്ട സാഹിത്യോത്സവം 3, 4 തീയതികളിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വള്ളിക്കോട് വായനശാല സംഘടിപ്പിക്കുന്ന കടമ്മനിട്ട സാഹിത്യോത്സവം 3, 4 തീയതികളിൽ നടക്കും. സാഹിത്യോത്സവത്തിന്റെ ഭാഗമായി അംഗങ്ങളെ ആദരിക്കൽ, പുസ്തക പ്രകാശനം, സംവാദങ്ങൾ എന്നിവ ഉണ്ടാകും. 3ന് ഉച്ചയ്ക്ക് 2.30ന് വള്ളിക്കോട് പിഡിയുപി സ്‌കൂൾ ഓഡിറ്റോറിയത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ അധ്യക്ഷത വഹിക്കും. ലൈബ്രറി കൗൺസിൽ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പ്രഫ. ടി.കെ.ജി നായർ, വള്ളിക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ജെ.അജയകുമാർ, ശാന്ത കടമ്മനിട്ട, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.ജി.ആനന്ദൻ, ലൈബ്രറി കൗൺസിൽ കോന്നി താലൂക്ക് സെക്രട്ടറി അഡ്വ. പേരൂർ സുനിൽ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.

ജൂൺ 4ന് പത്തനംതിട്ട ടൗൺ ഹാളിൽ നടക്കുന്ന സാഹിത്യോത്സവത്തിൽ രാവിലെ 9.30ന് ‘ഓർമയിൽ കടമ്മനിട്ട’ എന്ന വിഷയത്തിൽ ഡോ. കെ. എസ്. രവികുമാർ, ശാന്ത കടമ്മനിട്ട തുടങ്ങിയവർ സംവദിക്കും. രാവിലെ 11ന് കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് അരുൺ എഴുത്തച്ഛന്റെ ‘മതപ്പാടുകൾ’ എന്ന പുസ്തകം എം.എൻ കാരശ്ശേരി ലൈബ്രറി കൗൺസിൽ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പ്രൊഫ. ടി.കെ.ജി.നായർക്ക് നൽകി പ്രകാശനം ചെയ്യും. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി ജി. ആനന്ദൻ അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 2ന് ‘കാലം, കവിത, കടമ്മനിട്ട’ എന്ന വിഷയത്തിൽ നടക്കുന്ന ചർച്ച കവി കോന്നിയൂർ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വാഴമുട്ടം മോഹനൻ അധ്യക്ഷത വഹിക്കും. വൈകിട്ട് 4ന് ‘പുതിയ കാലം, പുതിയ എഴുത്ത്’ എന്ന വിഷയത്തിൽ നടക്കുന്ന സംവാദത്തിൽ ശ്രീപാർവതി, ശിവൻ എടമന എന്നിവർ സംബന്ധിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൊക്ലിയിൽ നിന്ന് കാണാതായ 17-കാരൻ മൈസൂരുവിൽ എത്തിയില്ലെന്നു സ്ഥിരീകരണം

0
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...

പാറ്റകളല്ലാത്തവർ പ്രതികരിക്കൂ എന്ന് വി.സി മോഹനൻ കുന്നുമ്മൽ; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍

0
തിരുവനന്തപുരം: പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തണമെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍...