ഉറങ്ങിക്കിടന്നയാളെ ചുറ്റിക കൊണ്ട് തലക്കടിച്ചുകൊന്നു ; കോട്ടയത്ത് ബംഗാൾ സ്വദേശി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പാലാ കടപ്പാടൂരില്‍ ഒഡീഷ സ്വദേശിയെ ചുറ്റിക കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ബംഗാള്‍ സ്വദേശി പിടിയില്‍. അഭയ് മാലിക്ക് എന്ന ഒഡീഷ സ്വദേശിയായ തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ബംഗാള്‍ സ്വദേശി പ്രദീപ് ബര്‍മന്‍ എന്നയാളാണ് അറസ്റ്റിലായത്. മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഉണ്ടായ അക്രമത്തില്‍ പരിക്കേറ്റ അഭയ് മാലിക്ക് ഇന്നാണ് ആശുപത്രിയില്‍ വെച്ച്‌ മരിച്ചത്.

കുറിച്ചിതാനത്ത് താമസിച്ചിരുന്ന അഭയ് മാലിക്ക് വെള്ളിയാഴ്ച വൈകീട്ടാണ് കടപ്പാടൂരിലുള്ള പ്രദീപ് ബര്‍മ്മന്റെ മുറിയില്‍ വന്നത്. തുടര്‍ന്ന് ഇരുവരും മദ്യപിച്ചു. മദ്യപാനത്തിടയില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ഉറങ്ങി കിടന്ന അഭയ് മാലിക്കിന്റെ തലയ്ക്ക് ചുറ്റിക കൊണ്ടടിച്ച ശേഷം പ്രദീപ് ബര്‍മന്‍ രക്ഷപെടുകയായിരുന്നു. പാലക്കാട് നിന്നാണ് പ്രദീപ് ബര്‍മ്മനെ പോലീസ് പിടികൂടിയത്. മൊബൈല്‍ ലൊക്കേഷന്‍ മനസിലാക്കിയ പോലീസ് നല്‍കിയ വിവരമനുസരിച്ച്‌ പാലക്കാട് റെയില്‍വെ പോലീസ് പ്രദീപിനെ തടഞ്ഞുവെച്ച ശേഷം പാലാ പോലീസിന് കൈമാറുകയായിരുന്നു. മേസ്തിരി പണിക്കാരനായ പ്രദീപ് ബര്‍മന്റെ സഹായിയായി ജോലി ചെയ്യുകയായിരുന്നു കൊല്ലപ്പെട്ട അഭയ് മാലിക്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....