ജില്ലയില്‍ മുഴുവന്‍ പുകയില ഉല്‍പന്നങ്ങള്‍ക്കായി പരിശോധന : അഞ്ചു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ജില്ലയില്‍ വ്യാപകമായി നടത്തിയ റെയ്ഡില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. അഞ്ചു പേരെ അറസ്റ്റ് ചെയ്തു. ജില്ലാ ഡാന്‍സാഫ് നോഡല്‍ ഓഫീസര്‍ നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി കെ.എ.വിദ്യാധരന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന. വിവിധ സ്‌റ്റേഷന്‍ പരിധിയിലെ കടകളും മറ്റും കേന്ദ്രീകരിച്ച്‌ നടന്ന പരിശോധനയില്‍ അതത് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. അടൂര്‍ ടൗണില്‍ മുറുക്കാന്‍ കട നടത്തുന്ന കരുവാറ്റ തുളസിവിളാകം വീട്ടില്‍ മുരളീധരനുണ്ണിത്താ (51) നില്‍ നിന്നും 75 പാക്കറ്റ് വിവിധയിനം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.

പോത്രാട് ജങ്ഷന് സമീപം ഉള്ള കൊടുമണ്‍ ഐക്കാട് സ്വദേശി ദേവിവിലാസം വീട്ടില്‍ സുമേഷി(42)ന്റെ പലചരക്ക് കടയില്‍ നിന്നും 47പാക്കറ്റുകളാണ് കണ്ടെടുത്തത്. തിരുവല്ല പെരിങ്ങര പാതിരുവേലില്‍ സുമേഷ് സോമന്‍ നടത്തുന്ന കുരിശുകവലയ്ക്ക് സമീപമുള്ള സ്‌റ്റേഷനറി കടയില്‍ നിന്ന് 25 പാക്കറ്റുകള്‍ പിടികൂടി. മനക്കച്ചിറ ജങ്ഷന് സമീപമുള്ള വള്ളംകുളം കടുത്തേതറ കെ.സി.തോമസിന്റെ മകന്‍ എബ്രഹാം തോമസിന്റെ പെട്ടിക്കടയില്‍ നിന്ന് അഞ്ചു പായ്ക്കറ്റും പന്തളം കടയ്ക്കാട് ആദില്‍ മന്‍സില്‍ ദുല്‍ക്കര്‍ റാവുത്തരുടെ മകന്‍ നടത്തുന്ന ഉണക്കമീനും പച്ചക്കറിയും വില്‍ക്കുന്ന കടയില്‍ നിന്ന് ശംഭു ഇനത്തില്‍പ്പെട്ട നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. എസ്.ഐ അജി സാമൂവലിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം പലതായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...