Saturday, May 4, 2024 7:01 am

കത്തിജ്വലിക്കുന്ന കനല്‍ കൈകൊണ്ട് വാരിയെറിഞ്ഞ് കാലയക്ഷി; കദളിമംഗലം പടയണിക്ക് സമാപനം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കത്തിജ്വലിക്കുന്ന കനല്‍ കൈകൊണ്ട് വാരിയെറിഞ്ഞ് കാലയക്ഷി കദളിമംഗലം പടയണിക്ക് സമാപനം. ഭക്തരുടെ മുൻപിൽ ആർപ്പോ വിളികളോടെ കളത്തിലെത്തിയ കാലയക്ഷികോലം തുള്ളിയുറഞ്ഞപ്പോൾ കദളിമംഗലം ദേവി ക്ഷേത്രത്തിനു ചുറ്റും മരുരൂഹങ്ങള്‍ പോലും കാറ്റില്‍ ഇളകിയാടി. പടയണി കലാകാരന്മാരുടെ കൈവലയത്തിനുള്ളിൽ പടയണിപാട്ടിനും താളത്തിനുമൊപ്പം തുള്ളിയാടിയ കാലയക്ഷിക്കോലം ക്ഷേത്രത്തിനു 3 പ്രദക്ഷിണം വച്ചു. തിരുമുൻപിൽ കൂട്ടിയിട്ട കനലുകൾ കൈകൾ കൊണ്ടു വാരിയെറിഞ്ഞ് കരയെയും കരക്കാരെയും അനുഗ്രഹിച്ചു. കളത്തിലെത്തിയപ്പോൾ കൈകളിലുണ്ടായിരുന്ന ഇലഞ്ഞിതൂപ്പുകളും വലിച്ചെറിഞ്ഞിരുന്നു.

കദളിമംഗലം പടയണിയിൽ ഇരുവെള്ളിപ്ര – തെങ്ങേലി കരക്കാരുടെ പകൽ പടയണിയിലെ കാലയക്ഷി കോലത്തോടെ ഈ വർഷത്തെ പടയണിക്ക് സമാപനമായി. കഴിഞ്ഞ 10 നാൾ അമ്മയുടെ തിരുമുറ്റത്ത് നടന്ന പടയണിയിൽ അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകുറ്റങ്ങൾക്ക് അമ്മയോട് മാപ്പ് അപേക്ഷിച്ചു കൊണ്ട് പിഴകൾ എല്ലാം പൊറുത്തുകൊണ്ടേ അനുഗ്രഹിക്ക ഭഗവതിയെ എന്നു പാടി കൊണ്ട് മംഗള ഭൈരവി കളത്തിൽ തുളളി മാറി. തുടർന്ന് കണിയാൻ കളത്തിൽ എത്തി. ശേഷം പൂപ്പടയും ഗന്ധർവ്വൻ കോലവും കളത്തിൽ തുള്ളി ഒഴിഞ്ഞു. തുടർന്ന് പകൽ 12മണിയോടെ പകൽ പടയണി നടന്നു. ദേവിയുടെ തുറന്നിട്ട തിരുനടയുടെ മുൻപിൽ തുള്ളിയുറഞ്ഞ് കനൽ വാരിയെറിയുന്ന കാലയക്ഷി കോലം ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. നാളെ വെൺപാലകരയുടെ പകൽ പടയണി നടക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പരിഷ്കരിച്ച പൾസർ 125 വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ

0
ബജാജ് ഓട്ടോ പുതിയ ഫീച്ചറുകളോടെ പുതിയ പരിഷ്കരിച്ച പൾസർ 125 ഉടൻ...

ആർ.സി.സിയിലെ റേഡിയേഷൻ ചികിത്സ മുടക്കിയ സൈബർ ആക്രമണം വിദേശത്ത് നിന്നെന്ന്...

0
തിരുവനന്തപുരം: റീജിയണൽ ക്യാൻസർ സെന്ററിറിലെ (ആർ.സി.സി) റേഡിയേഷൻ ചികിത്സ മുടക്കിയ...

കെ എ എസ് വിജ്ഞാപനം നവംബറിലേക്ക് ; എല്ലാ  വകുപ്പിലേക്കും  ഡെപ്യൂട്ടേഷൻ

0
തിരുവനന്തപുരം : കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ (കെ.എ.എസ്)​ രണ്ടാം ബാച്ചിന്റെ വിജ്ഞാപനം...

മാസപ്പടിക്കേസ് : കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ കുഴൽനാടൻ ; ഹർജിയിൽ വിധി ആറിന്

0
തിരുവനന്തപുരം: മുഖ്യമന്ത്രിയും മകളും ഉൾപ്പെട്ട മാസപ്പടി കേസിൽ മുഖ്യമന്ത്രി സി.എം.ആർ.എല്ലിന് ചെയ്തുകൊടുത്തെന്ന്...