കർണാടക ആർടിസി ; ഈസ്റ്ററിനോട് അനുബന്ധിച്ച് കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ നടത്തും

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ഈസ്റ്ററിനോട് അനുബന്ധിച്ച് കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ നടത്താൻ ഒരുങ്ങി കർണാടക ആർടിസി. ഏപ്രിൽ 5, 6 തീയതികളിലാണ് അധിക സർവീസുകൾ കേരളത്തിലേക്ക് സർവീസ് നടത്തുക. ഇതിനായി 12 ബസുകളെ കർണാടക ആർടിസി സജ്ജമാക്കിയിട്ടുണ്ട്. ഐരാവത് ക്ലാസ് ബസുകളാണ് സർവീസ് നടത്തുക. കഴിഞ്ഞ വർഷം ഒക്ടോബറിൽ നവരാത്രി- ദസറ അവധി സമയത്ത് സമാനമായ രീതിയിൽ കേരളത്തിലേക്ക് കർണാടക ആർടിസി സർവീസ് നടത്തിയിരുന്നു. അക്കാലയളവിൽ 22 കോടി രൂപയുടെ വരുമാനമാണ് കർണാടക ആർടിസിക്ക് ലഭിച്ചത്.

അഞ്ചാം തീയതിയും ആറാം തീയതി മൈസൂരിൽ നിന്നും ബെംഗളൂരുവിൽ നിന്നും ഓരോ ബസുകൾ എറണാകുളത്തേക്ക് സർവീസ് നടത്തുന്നതാണ്. അഞ്ചാം തീയതി രണ്ട് ബസുകളും, ആറാം തീയതി ഒരു ബസുമാണ് കോട്ടയത്തേക്ക് സർവീസ് നടത്തുക. പാലക്കാട്ടേക്ക് അഞ്ചും ആറും തീയതികളിൽ ബെംഗളൂരുവിൽ നിന്ന് ഓരോ ബസ് വീതം ഉണ്ടായിരിക്കും. തൃശ്ശൂരിലേക്ക് അഞ്ചാം തീയതി ഒരു ബസും, ആറാം തീയതി രണ്ടു ബസുകളുമാണ് സർവീസ് നടത്തുക. സർവീസുകൾ കൂടുതൽ ലാഭകരമാക്കാൻ ടിക്കറ്റ് ബുക്കിംഗിന് സീസൺ ഓഫർ വരെ കർണാടക ആർടിസി നൽകാറുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...