ഉത്തര്‍പ്രദേശില്‍ നിന്ന് മടങ്ങിയ 12 കുടിയേറ്റത്തൊഴിലാളികള്‍ നേപ്പാളില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കാഠ്മണ്ഡു: ഉത്തര്‍പ്രദേശില്‍ നിന്ന് മടങ്ങിയ 12 കുടിയേറ്റത്തൊഴിലാളികള്‍ നേപ്പാളില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. നേപ്പാളിലെ തുരിയ വനപ്രദേശത്തിനടുത്ത് ബാന്‍കെ ജില്ലയില്‍ കിഴക്ക്-പടിഞ്ഞാറ് ഹൈവേയില്‍ കഴിഞ്ഞ രാത്രിയാണ് അപകടം നടന്നത്. അപകടത്തില്‍ 21 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നേപ്പാളിലെ സല്യന്‍ ജില്ലയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ബഹ്‌റെയ്ച്ച്‌ ജില്ലയില്‍ പണിക്കു പോയി മടങ്ങിയ കുടിയേറ്റത്തൊഴിലാളികളാണ് അപകടത്തില്‍ പെട്ടതെന്ന് പോലിസ് പറഞ്ഞു.

ഇവര്‍ സഞ്ചരിച്ച വാഹനം ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നാണ് ലഭിച്ച വിവരം. മരിച്ചവരെയും പരിക്കേറ്റവരെയും നേപ്പാള്‍ഗഞ്ച് സിറ്റിയിലെ ഭെറി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രക്കിനെ മറികടക്കാന്‍ വേഗത വര്‍ധിപ്പിച്ചതിനിടയിലാണ് വാഹത്തിന് നിയന്ത്രണം നഷ്ടപ്പെട്ടത്.  പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ 11 പേര്‍ പുരുഷന്മാരും ഒരാള്‍ സ്ത്രീയുമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...