ഗസ്റ്റ് അധ്യാപികയുടെ ആത്മഹത്യ ; ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും പീഡനം മൂലമെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കടുത്തുരുത്തിയില്‍ ഗസ്റ്റ് അധ്യാപികയുടെ ആത്മഹത്യ ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും പീഡനം മൂലമെന്ന് പരാതി. കുറുപ്പന്തറ ആക്കാംപറമ്പില്‍ കെവിന്‍ മാത്യുവിന്റെ ഭാര്യ എലിസബത്തിന്റെ (31) മരണത്തിലാണ് പിതാവ് പരാതിയുമായി രംഗത്തെത്തിയത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടും കുട്ടിതന്റേതല്ലെന്ന് കുറ്റപ്പെടുത്തിയും കെവിന്‍ എലിസബത്തിനെ പീഡിപ്പിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. എലിസബത്തിന്റെ പിതാവ് തമിഴ്നാട് ചെങ്കല്‍പെട്ടില്‍ ജോലി ചെയ്യുന്ന കൊച്ചംപറമ്പില്‍ തോമസാണ് കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കിയത്.

വ്യാഴാഴ്ച രാവിലെ 11 നാണ് ഞീഴൂരിലെ ബന്ധുവീട്ടിലെ കുളിമുറിയില്‍ യുവതി തൂങ്ങിമരിച്ചത്. ഇവര്‍ക്ക് രണ്ട് വയസ്സുള്ള മകളുണ്ട്. ഉഴവൂര്‍ കോളേജില്‍ ഗെസ്റ്റ് അദ്ധ്യാപികയായിരുന്ന എലിസബത്തും കുറുപ്പന്തറ സ്വദേശി കെവിനുമായുള്ള വിവാഹം 2019 ജനുവരിയിലാണ് നടന്നത്. 60 പവന്‍ സ്വര്‍ണാഭരണങ്ങളും 3 ലക്ഷം രൂപയും വിവാഹ സമയത്ത് നല്‍കിയതായി പരാതിയില്‍ പറയുന്നു. നാളുകളായി കെവിനും വീട്ടുകാരും എലിസബത്തിനെ മാനസികമായി പീഡിപ്പിച്ചിരുന്നതായി പറയുന്നു.

എലിസബത്തിനു ശമ്പളം കുറവാണെന്നും 10 ലക്ഷം രൂപ വീട്ടില്‍ നിന്നു വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് കെവിനും അമ്മയും മാനസികമായി പീഡിപ്പിച്ചിരുന്നു. എലിസബത്ത് ഗര്‍ഭിണിയായതോടെ ചെങ്കല്‍പെട്ടിലെ വീട്ടിലേക്കു പോയിരുന്നു. കുഞ്ഞ് തന്റേതല്ലെന്നു പറഞ്ഞ് കെവിനും കുടുംബവും വീണ്ടും പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. കേസെടുത്തതായി കടുത്തുരുത്തി എസ്ഐ വിപിന്‍ ചന്ദ്രന്‍ അറിയിച്ചു. എലിസബത്തിന്റെ സംസ്‌കാരം ഇന്ന് 3ന് കുറുപ്പന്തറ സെന്റ് തോമസ് പള്ളിയില്‍ നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് ട്രംപ് ; ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് വന്‍ സാമ്പത്തിക...

0
വാഷിംഗ്‌ടൺ : ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ്...

ട്രാഫിക് നിയമലംഘനം : സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് ; സഹായത്തിന് എഐ

0
തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി...

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...