കുനൂരിൽ മരിച്ച ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന്റെ സംസ്കാരം ഇന്ന് നടന്നേക്കും

For full experience, Download our mobile application:
Get it on Google Play

കുനൂർ :  ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ പ്രദീപിന്റെ സംസ്കാരം ഇന്ന് നടന്നേക്കും. ഡൽഹിയിൽ നിന്ന് മൃതദേഹം വിട്ടു കിട്ടുന്നത് വെെകിയാൽ സംസ്കാരം ഞായറാഴ്ച നടത്താനായിരുന്നു ബന്ധുക്കൾ തീരുമാനിച്ചിരുന്നത്. എന്നാൽ സുലൂരിൽ ഇന്ന് രാവിലെ പ്രദീപിന്റെ മൃതദേഹം എത്തുമെന്നാണ് ഏറ്റവും ഒടുവിൽ കുടുംബത്തിന് ലഭിച്ച വിവരം. ഡൽഹിയിൽ നിന്ന് സുലൂരിൽ എത്തിച്ച ശേഷം റോഡ് മാർഗം പ്രദീപിന്റെ ജന്മനാടായ തൃശൂർ പൊന്നൂക്കരയിലേക്ക് കാെണ്ട് വരും.

പ്രദീപ് പഠിച്ച പുത്തൂർ ഗവൺമെന്റ് സ്കൂളിലും തുടർന്ന് വീട്ടിലും പാെതു ദർശനത്തിന് വെയ്ക്കും. പിന്നീട് വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. ദുരന്തത്തിന്റെ ഞെട്ടലിലാണ് പ്രദീപിന്റെ നാടായ പൊന്നൂക്കര. രണ്ടാഴ്ച മുൻപായിരുന്നു അച്ഛന് സുഖമില്ലാത്തതിനാൽ ഫ്ളൈറ്റ് ഗണ്ണറായ എ. പ്രദീപ് അവധിക്ക് ജന്മനാട്ടിൽ എത്തിയത്. അപകട വിവരം അറിഞ്ഞ ഉടനെ സഹോദരനും ബന്ധുവും ഊട്ടിയിലേക്ക് പുറപ്പെട്ടിരുന്നു. ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്‌റേറ്ററിന്റെ ഫ്ലൈറ്റ് ഗണ്ണറായിരുന്നു എ. പ്രദീപ്.

ഹെലികോപ്റ്റർ അപടത്തിൽ മരിച്ച ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മൃതദേഹം പൂർണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. ഡൽഹി ബ്രാർ സ്‌ക്വയർ ശ്മശാനത്തിൽ 17 ഗൺ സല്യൂട്ടോടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ പൂർത്തിയായത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശസേനാ തവന്മാർ, ഉന്നത സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പ്രമുഖർ അന്തിമോപചാരം അർപ്പിക്കാനെത്തി.

തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപമാണ് ഹെലികോപ്ടർ പറക്കുന്നതിനിടെ തകർന്ന് വീണത്. ഹെലികോപ്ടർ പൂർണമായും കത്തി നശിച്ചു. നിബിഡ വനത്തിലാണ് ഹെലികോപ്ടർ തകർന്ന് വീണത്. ബിപിൻ റാവത്തും കുടുംബവും അടക്കം 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. ഇതിൽ 13 പേരും കൊല്ലപ്പെട്ടു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...

യു എസ് അംബാസഡറുടെ കശ്മീർ പരാമർശം ; സ്വാഗതാർഹമെന്ന് കേന്ദ്രസർക്കാർ

0
ഡൽഹി : ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ്...

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...