കൊച്ചി : പൃഥ്വിരാജ് ചിത്രമായ കടുവയുടെ കഥ മോഷണം ആരോപിച്ചുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. തന്റെ കഥ മോഷ്ടിച്ചാണ് ചിത്രം നിർമ്മിക്കുന്നതെന്ന പരാതിയുമായി തമിഴ്നാട് സ്വദേശി മഹേഷ് എം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് സി എസ് ഡയസ് ആണ് ഹര്‍ജി പരിഗണിച്ചത്. ഹർജിയിൽ കഥാകൃത്ത് ജിനു വര്‍ഗീസ് എബ്രഹാം, നിർമ്മാതാവ് സുപ്രിയ മേനോൻ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചൂ. ഇത് സംബന്ധിച്ചു ഹർജിക്കാരനായ മഹേഷ് എം പാലാ സബ് കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് അഡ്വ. കെ വി രശ്മി മുഖേന ഹൈക്കോടതിയെ സമീപിച്ചത്.
പൃഥ്വിരാജ് ചിത്രമായ കടുവയുടെ കഥ മോഷ്ടിച്ചത് ; തമിഴ്നാട് സ്വദേശി മഹേഷ് ഹൈക്കോടതിയില്‍
- Advertisment -
Recent News
- Advertisment -
Advertisment