1.1 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : നഗരത്തില്‍ നിന്ന് 1.1 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. മേപ്പറമ്പ് സ്വദേശി ജംഷീദ് (25) ആണ് പിടിയിലായത്. എട്ടുഗ്രാമിന്റെ ചെറുപൊതികളാക്കിയ നിലയിലായിരുന്നു കഞ്ചാവ്. പൊതിക്ക് 500 രൂപ നിരക്കിലാണ് വില്‍പന. പ്രതി കാണിക്കമാതാ പരിസരത്ത് ബൈക്കില്‍ ആവശ്യക്കാരെ കാത്തുനില്‍ക്കവേ അതുവഴി പട്രോളിങ്ങിനിറങ്ങിയ പോലീസ് സംശയം തോന്നി പരിശോധിക്കുകയായിരുന്നു. പോലീസിനെകണ്ട് പരിഭ്രമിച്ച പ്രതി ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിച്ചു. വണ്ടിയെടുക്കും മുമ്പേ പോലീസിറങ്ങി ബൈക്ക് തടയുകയായിരുന്നു. കൈയിലെ കവര്‍ പരിശോധിച്ചപ്പോള്‍ കഞ്ചാവ് കണ്ടെത്തി.

സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി വില്‍പനയ്ക്കെത്തിച്ചതാണെന്ന് പ്രതി സമ്മതിച്ചു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇന്‍സ്‌പെക്ടര്‍ ടി ഷിജു എബ്രഹാം, എസ്‌ഐമാരായ വി ഹേമലത, എം അജസുദ്ദീന്‍, സീനിയര്‍ സിപിഒമാരായ കെ.സി പ്രദീപ്കുമാര്‍, കെ.ബി രമേഷ്, എം സുനില്‍, എസ് സതീഷ്, സിപിഒമാരായ ബി ഷൈജു, ഋഷികേശ്, ആര്‍ സൗമ്യ, എം കാസിം എന്നിവരാണ് കഞ്ചാവ് പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് തെരുവിലിറങ്ങിയ വിദ്യാർഥികളുടെ ഐതിഹാസിക വിജയമെന്ന് പ്രതിപക്ഷ...

0
തിരുവനന്തപുരം: നീറ്റ് അട്ടിമറിക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

ഗുരുവായൂരില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

0
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് ഇനി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട....

വഖഫ് വിഷയമടക്കം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി...

0
തിരുവനന്തപുരം :c വഖഫ് വിഷയമടക്കം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി ഡി സതീശനെതിരെ...

കേന്ദ്ര സർക്കാർ വഴങ്ങി ; സമരം അവസാനിപ്പിക്കുന്നുവെന്ന് സിജെപി നേതാക്കൾ

0
ദില്ലി: ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയോടെ പ്രധാന ആവശ്യം അംഗീകരിക്കപ്പെട്ടെന്നും സമരം അവസാനിപ്പിച്ചെന്നും...