കാഫിർ പോസ്റ്റ് : തെറ്റായ പ്രചരണം നടത്തുന്നവർക്കെതിരെ നിയമ നടപടി: ഡി വൈ എഫ് ഐ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ‘കാഫിര്‍’ പ്രയോഗത്തില്‍ തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡിവൈഎഫ്‌ഐ. വിവാദത്തിൽ ഡി വൈ എഫ് ഐ നേതാക്കൾക്ക് എതിരെ തെറ്റായ പ്രചരണം സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ച് നടക്കുകയാണ്. കള്ള പ്രചരണം പൊതുസമൂഹം തള്ളിക്കളയണമെന്നും ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൻ്റെ കാലയളവിൽ വടകര പാർലമെന്റ് മണ്ഡലം കേന്ദ്രീകരിച്ച് വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന വിവിധങ്ങളായ പ്രചരണങ്ങളാണ് സാമൂഹ്യമാധ്യമങ്ങളെ ഉപയോഗപ്പെടുത്തി യുഡിഎഫ് നടത്തിയത്. കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ വ്യാജ ലെറ്റർപാഡ് നിർമ്മിച്ച് തെറ്റായ പ്രചരണം നടത്തി. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വടകരയിലെ ഇടതു സ്ഥാനാർത്ഥി മതവിശ്വാസികളെ അപമാനിച്ചു എന്ന പ്രചരണവും മുസ്ലീങ്ങളെല്ലാം വർഗീയവാദികളാണെന്ന വ്യാജവാർത്തയും എഡിറ്റ് ചെയ്‌ത്‌ പ്രചരിപ്പിച്ചു.

ഇതിനിടയിലാണ് കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിക്കപ്പെടുന്നത്. വർഗീയ വിദ്വേഷ പ്രചരണത്തിനെതിരായ പരാതിയിൽ 17 ഓളം കേസുകൾ പോലീസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുകയാണ്. പലതിലും അന്വേഷണം പൂർത്തീകരിച്ച് കുറ്റവാളിയെ കണ്ടെത്തിയിട്ടില്ല. എന്നാൽ ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ തെറ്റായ പ്രചരണം വ്യാപകമായി പ്രചരിപ്പിക്കുകയാണെന്ന് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...