കാഫിർ സ്‌ക്രീൻഷോട്ട് കേസ് ; ജിതിൻ ഭാസ്‌കറിന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്‍റെ ജാമ്യാപേക്ഷയിൽ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. പോലീസ് കസ്റ്റഡി ആവശ്യപ്പെടാത്തതിനാൽ ജാമ്യം നൽകണമെന്നാണ് ജിതിൻ്റെ വാദം. തെളിവ് നശിപ്പിക്കാൻ സാധ്യതയുഉളതിനാൽ ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ നിലപാട്. വ്യാജ സ്‌ക്രീൻഷോട്ട് ആദ്യ ഘട്ടത്തിൽ ഷെയർ ചെയ്ത മുൻ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് റിബേഷ് രാമകൃഷ്ണന്‍റെ മുൻകൂർ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ സിപിഎം നേതാക്കളുടെ പങ്ക് കൂടി പുറത്തുവരണമെന്ന് പാറക്കൽ അബ്ദുല്ല എംഎൽഎ പറഞ്ഞു.

പാർട്ടി നിർദേശപ്രകാരമാണ് കാഫിർ സ്‌ക്രീൻ ഷോട്ട് നിർമിച്ചതെന്നാണ് മനസിലാകുന്നത്. പാർട്ടിയുടെ അറിവില്ലാത്തതാണെങ്കിൽ ഉത്തരവാദപ്പെട്ട നേതാക്കൾ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്യില്ല. സ്‌ക്രീൻ ഷോട്ട് നിർമിക്കാൻ നിർദേശം നൽകിയവരിലേക്ക് കൂടി അന്വേഷണം പോകണമെന്നും പാറക്കൽ അബ്‌ദുല്ല വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാലിൽ ഗുരുതര പരിക്ക് , രണ്ടാഴ്ചയായിട്ടും കാട്ടാനയെ തിരിഞ്ഞുനോക്കാതെ വനംവകുപ്പ്

0
ഇടുക്കി: മാങ്കുളം ആനക്കുളത്ത് വാലിന്റെ ഭാഗത്ത് ഗുരുതരമായി പരിക്കേറ്റ കാട്ടാനയ്ക്ക്...

കാന്തപുരത്തിന്റെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് ബൃന്ദ കാരാട്ട്

0
ഡൽഹി: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതികരിച്ച് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ...

സനീഷ് കുമാര്‍ എംഎൽഎക്കെതിരായ കൈക്കൂലിക്കേസ് ; പരാതിക്കാരന് വധഭീഷണി

0
തൃശൂര്‍ : ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരായ കൈക്കൂലി കേസിൽ...

അലിപേ പ്ലസുമായി യു പി ഐ തത്കാലം ബന്ധിപ്പിക്കില്ല ; ചർച്ച നിർത്തിവെച്ച്...

0
മുംബൈ : ഇന്ത്യയുടെ അതിവേഗ പണമിടപാട് സേവനമായ യുപിഐയും ചൈനയുടെ പണമിടപാട്...