കാക്കനാട് അതിശക്തമായ കാറ്റ് ; 25 പോസ്റ്റുകൾ തകർന്നു – ബെവ്‌കോ ഔട്ട്‌ലെറ്റിലെ മദ്യക്കുപ്പികൾ താഴെ വീണു പൊട്ടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശ നഷ്ടം. ഇൻഫോ പാർക്കിന് സമീപം മരം വീണ് 25 ഇലവൻ കെ വി പോസ്റ്റുകൾ തകർന്നു. കാക്കനാട് ബെവ്‌കോ ഔട്ട്‌ലെറ്റിൽ മദ്യക്കുപ്പികൾ കാറ്റടിച്ച് നിലത്തു വീണ് പൊട്ടി. കൊച്ചിയിൽ നേരിയ മഴ ഇപ്പോഴും തുടരുകയാണ്. കൊച്ചിയിൽ ഉച്ചക്ക് രണ്ട് മണിയോടെ ആരംഭിച്ച മഴ വൈകുന്നേരത്തോടെ ശക്തി പ്രാപിച്ചു. അതിശക്തമായ കാറ്റിൽ ഇൻഫോ പാർക്ക് ഫേസ് ടു മുതൽ സബ് സ്റ്റേഷൻ വരെയുള്ള മേഖലയിൽ മരങ്ങൾ ഒടിഞ്ഞു വീണ് 25 ഇലവൻ കെവി പോസ്റ്റുകൾ തകർന്നു. ഫയർ ഫോഴ്‌സ് എത്തി മരങ്ങൾ വെട്ടി മാറ്റിയെങ്കിലും രാത്രി വൈകിയും ഗതാഗത കുരുക്ക് തുടർന്നു. വൈദ്യുതി പൂർണമായും പുനസ്ഥാപിക്കാൻ ഇനിയും സമയമെടുക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. അതിശക്തമായ കാറ്റിൽ കാക്കനാട് ബെവ്‌കോ ഔട്ട്‌ലെറ്റിനുള്ളിലെ അലമാരയിൽ നിന്ന് മദ്യക്കുപ്പികൾ താഴെ വീണു പൊട്ടി. മദ്യം വാങ്ങാനെത്തിയവരും ജീവനക്കാരും പരിക്കുകളില്ലാതെ രക്ഷപെട്ടു. ഔട്‌ലെറ്റിലെ നാശനഷ്ടത്തിന്റെ കണക്ക് തിട്ടപ്പെടുത്തിയിട്ടില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മറുനാടൻ തൊഴിലാളികളുടെ ഉപഭോഗ വർധന ; സംസ്ഥാനത്ത് ബിയർ വിൽപ്പനയിൽ 29% വർധന

0
കൊച്ചി : കത്തുന്ന വേനൽച്ചൂടും മറുനാടൻ തൊഴിലാളികളുടെ ഉപഭോഗ വർധനവും ഇത്തവണ...

തെലങ്കാനയിൽ പെൺകുട്ടിയെ കാമുകൻ കൊലപ്പെടുത്തി

0
തെലങ്കാന: തെലങ്കാനയിൽ സ്വന്തം മകളെ കൊലപ്പെടുത്താൻ കാമുകന് നിർദ്ദേശം നൽകി പിതാവ്....

പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ

0
തിരുവനന്തപുരം: ഇന്ന് നബി ദിനം. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ആഘോഷത്തിലാണ്....

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....