കാക്കനാട് സംഘത്തിന് ലഹരി മരുന്ന് കൈമാറിയത് ചെന്നൈ സ്വദേശി ; അന്വേഷണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കാക്കനാട് ലഹരി മരുന്നു കേസില്‍ മെറ്റാഫിറ്റമിന്‍ പ്രതികള്‍ക്കു കൈമാറിയ ചെന്നൈ സ്വദേശിക്കായി എക്സൈസ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണ സംഘം ചെന്നൈയില്‍ എത്തിയിരുന്നെങ്കിലും ഇയാള്‍ ഒളിവിലാണ്. കേസില്‍ അറസ്റ്റിലായവരുടെ ഫോണിലേക്ക് ഇയാളുടെ കോളുകള്‍ വന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഫവാസിനെ കഴിഞ്ഞാഴ്ച ചെന്നൈയിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പിലാണ് ചെന്നൈ സ്വദേശിയാണ് ലഹരിമരുന്ന് കൈമാറിയതെന്ന് ഇയാള്‍ അന്വേഷണ സംഘത്തെ അറിയിച്ചത്. രണ്ടാമത്തെ കേസിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. 1.085 കിലോ മെറ്റാഫിറ്റമിന്‍ പിടികൂടിയതാണ് ഈ കേസ്.

മുഹമ്മദ് ഫവാസ്, ത്വയ്ബ ഒലാദ്, ശ്രീമോന്‍, ഷബ്ന മനോജ്, ദീപേഷ്, അജ്മല്‍ റസാഖ് എന്നിവരാണ് പ്രതികള്‍. സംഘത്തിനു സാമ്പത്തിക സഹായമൊരുക്കിയ ആളാണ് ദീപേഷ്. മുഹമ്മദ് ഫവാസ്, ശ്രീമോന്‍, ത്വയ്ബ, ഷബ്ന എന്നിവരാണ് വിവിധയിടങ്ങളിലായി ലഹരിമരുന്ന് ഇടപാടുകള്‍ നടത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ,...

വഖഫ് ബോർഡ് പിരിച്ചു വിടണമെന്ന ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

0
കൊച്ചി: മുൻ സർക്കാർ ചട്ട വിരുദ്ധമായി രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചു...

കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

0
കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ...

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍

0
തെഹ്റാന്‍: പശ്ചിമേഷ്യയില്‍ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘര്‍ഷം വീണ്ടും മൂര്‍ച്ഛിക്കുന്നതിനിടെ...