Saturday, July 5, 2025 7:20 pm

ബസിനു തീപിടിച്ച്‌ ഏഴു പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : കലബുറഗി ജില്ലയിലെ കമലാപുരയില്‍ ബസിനു തീപിടിച്ച്‌ ഏഴു പേര്‍ മരിച്ചു. തീപിടിത്തത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചതിനാല്‍ എണ്ണം ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പോലീസ് അറിയിച്ചു. ഇന്നു രാവിലെ 6.30 ഓടെ ബിദാര്‍ശ്രീരംഗപട്ടണം ഹൈവേയില്‍ കമലാപൂര്‍ താലൂക്കിന്റെ പ്രാന്തപ്രദേശത്ത് വെച്ചാണ് സംഭവം. ഗോവയില്‍ നിന്ന് ഹൈദരാബാദിലേക്ക് വരികയായിരുന്നു ബസ് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

ബസില്‍ 35ലധികം യാത്രക്കാര്‍ ഉണ്ടായിരുന്നു. 15 പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പ്രാഥമിക അന്വേഷണത്തില്‍ ഏഴ് മുതല്‍ എട്ട് വരെ യാത്രക്കാര്‍ കത്തിനശിച്ച ബസിനുള്ളില്‍ കുടുങ്ങിയതായി സംശയിക്കുന്നതായി കലബുറഗി ജില്ലാ പോലീസ് സൂപ്രണ്ട് ഇഷ പന്ത് പറഞ്ഞു. എന്നാല്‍ ഈ ഘട്ടത്തില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം കൃത്യമായി പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോറിയുമായി കൂട്ടിയിടിച്ചാണ് ബസിന് തീപിടിച്ചതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് പാലത്തില്‍ ഇടിച്ച ബസ് റോഡില്‍ നിന്ന് തെന്നിമാറി. ഗോവയിലെ ഓറഞ്ച് കമ്പനിയുടേതാണ് സ്വകാര്യ ബസ്. കൂട്ടിയിടിച്ച ഉടന്‍ തീപിടിച്ചതിനാല്‍ നാട്ടുകാര്‍ക്ക് ബസിനടുത്തേക്ക് പോകാനായില്ല. അവര്‍ പോലീസിനെയും അഗ്‌നിശമന സേനയെയും അത്യാഹിത വിഭാഗത്തെയും അറിയിച്ചു. തുടര്‍ന്ന് ഇവരെത്തിയാണ് ബസിലെ തീ അണച്ചത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നിയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് ഒരാൾക്ക് പരിക്ക്

0
കോന്നി : നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു....

ആലുവയിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
എറണാകുളം: ആലുവയിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആലുവ വെളിയത്തുനാട് സ്വദേശി...

ദേശീയപാത 66ൽ മൂന്നുപീടികയിലെ ഐഡിയ ജ്വല്ലറിയുടെ ചുമർ തുരന്ന് മോഷണം

0
തൃശൂർ: ദേശീയപാത 66ൽ മൂന്നുപീടികയിലെ ഐഡിയ ജ്വല്ലറിയുടെ ചുമർ തുരന്ന് മോഷണം....

ആരോഗ്യമന്ത്രിക്കെതിരെ വിവിധ ഇടങ്ങളിൽ യൂത്ത് കോൺഗ്രസ് മാർച്ച്

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി...