കാലടി : പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ച് കാലടി സംസ്‌കൃത സര്‍വകലാശാലയിലേക്ക് മഹിള മോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടന്ന് കാമ്പസിനകത്ത് കയറിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സര്‍വകലാശാലയുടെ മതില്‍ ചാടി കടന്ന് വൈസ് ചാന്‍സലറെ ഉപരോധിക്കാനുള്ള യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ശ്രമവും പോലീസ് തടഞ്ഞു. പ്രതിഷേധങ്ങള്‍ക്കിടെ സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്നു. നിയമന വിവാദങ്ങളില്‍ പ്രതിഷേധിച്ച സിന്‍ഡിക്കേറ്റ് ഡോ. പി.സി. മുരളി മാധവന്‍ യോഗത്തില്‍ പങ്കെടുത്തില്ല.
കാലടി സംസ്‌കൃത സര്‍വകലാശാലയിലേക്ക് മഹിള മോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
RECENT NEWS
Advertisment