കരിപ്പൂരില്‍ നാല് കിലോ സ്വര്‍ണം പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച നാല് കിലോയില്‍ അധികം സ്വര്‍ണം പിടികൂടി. വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 4377 ഗ്രാം സ്വര്‍ണമാണ് കരിപ്പൂര്‍ എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. സ്വര്‍ണം മിശ്രിത രൂപത്തിലാക്കി ശരീരത്തില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അഞ്ച് പേര്‍ പിടിയിലായത്. നാല് പേര്‍ ഷാര്‍ജയില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും ആണ് എത്തിയത്.

നാദാപുരം സ്വദേശി മുസ്തഫ, കോഴിക്കോട് സ്വദേശികളായ ദിലുലാല്‍, നിജല്‍, മലപ്പുറം സ്വദേശി റിയാസ്, കാസര്‍ഗോഡ് സ്വദേശി നിഷാദ് ഇബ്രാഹീം എന്നിവരാണ് പിടിയിലയത്. മുസ്തഫയില്‍ നിന്ന് 1067 ഗ്രാം സ്വര്‍ണവും ദിലുലാലില്‍ നിന്നും 799 ഗ്രാമും നിഷാദ് ഇബ്രാഹിമില്‍ നിന്നും 856 ഗ്രാമും റിയാസില്‍ നിന്ന് 1.69 കിലോ സ്വര്‍ണ മിശ്രിതവും ആണ് പിടിച്ചെടുത്തത്. ദുബായില്‍ നിന്നു വന്ന കോഴിക്കോട് സ്വദേശി നിജലില്‍ നിന്ന് 1.56 കിലോ സ്വര്‍ണ മിശ്രിതവും പിടിച്ചെടുത്തു. വിപണിയില്‍ രണ്ട് കോടി ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...