കൊച്ചി : കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രചരണത്തിന് ബിജെപി നേതാവ് സന്ദീപ് വാര്യർക്കെതിരെ പോലീസ് കേസെടുത്തു. എറണാകുളം റൂറൽ സൈബർ പോലീസാണ് കേസെടുത്തത്. കളമശേരി സ്ഫോടനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പ്രചരണത്തിനെതിരെയാണ് പരാതി. സമാനമായ പരാതിയിൽ വിദ്വേഷ പരാമർശം നടത്തിയതിന് മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർക്കെതിരെയും മറുനാടൻ മലയാളി ചാനൽ ഉടമ ഷാജൻ സ്കറിയക്കെതിരെയും പോലീസ് കേസെടുത്തിരുന്നു. അനിൽ നമ്പ്യാർക്കെതിരെ എറണാകുളം റൂറൽ സൈബർ പോലീസാണ് കേസെടുത്തത്. യൂത്ത് കോൺഗ്രസ് നേതാവ് ജിൻഷാദിന്റെ പരാതിയിലാണ് പോലീസ് നടപടി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.