മുന്‍പും വീഴ്‌ച പ‌റ്റിയിട്ടുണ്ട് : വെളിപ്പെടുത്തലില്‍ ഉറച്ച്‌ നില്‍ക്കുന്നതായി ജൂനിയര്‍ ഡോ‌ക്‌ടര്‍ നജ്‌മ സലീം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജില്‍ അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്‌ചകളുണ്ടായി എന്നും മുന്‍പും വീഴ്‌ച പ‌റ്റിയിട്ടുണ്ടെന്നും നടത്തിയ വെളിപ്പെടുത്തലില്‍ ഉറച്ച്‌ നില്‍ക്കുന്നതായി ആശുപത്രിയിലെ ജൂനിയര്‍ ഡോ‌ക്‌ടര്‍ നജ്‌മ സലീം. പൂര്‍ണമായും ബോദ്ധ്യമുള‌ള കാര്യങ്ങളാണ് പറഞ്ഞതെന്നും അതില്‍ ദുരുദ്ദേശ്യമില്ലെന്നും നജ്മ പറഞ്ഞു.

മാദ്ധ്യമങ്ങളോട് വിവരങ്ങള്‍ അറിയിക്കും മുന്‍പ് കാര്യങ്ങള്‍ ആശുപത്രി സൂപ്രണ്ടിനും ആര്‍.എം.ഒയ്‌ക്കും ഓഡിയോ സന്ദേശമായി അറിയിച്ചിരുന്നു. എന്നാല്‍ മതിയായ പരിഹാരം കാണാത്തതിനാലാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയതെന്നും അതിന്റെ പേരില്‍ നടപടികളെ ഭയക്കുന്നില്ലെന്നും ഡോ.നജ്മ സലീം പറഞ്ഞു.

മെഡിക്കല്‍ കോളേജില്‍ കൊവിഡ് ബാധിതന്‍ മരിച്ചതുമായി ബന്ധപ്പെട്ട് നഴ്‌സിംഗ് ഓഫീസറുടെ ഓഡിയോ സന്ദേശം സത്യമാണെന്ന് ഡോ.നജ്‌മ അഭിപ്രായപ്പെട്ടിരുന്നു. ഓക്‌സിജന്‍ മാസ്‌ക് അഴിഞ്ഞും വെന്റിലേറ്റര്‍ ട്യൂബ് ഘടിപ്പിക്കാതെയും രോഗികള്‍ ഇവിടെ കഷ്‌ടപ്പെടുന്നതായി നജ്മ പറഞ്ഞിരുന്നു. ഇത്തരത്തില്‍ മരണമടഞ്ഞ ജമീലയുടെയും ബൈഹക്കിയുടെയും ബന്ധുക്കള്‍ അധികൃതര്‍ക്കെതിരെ പരാതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ ആരോപണങ്ങള്‍ ആശുപത്രിയുടെ യശസ്സിനെ കെടുത്താനുള‌ള ശ്രമമാണെന്നായിരുന്നു ആശുപത്രി അധികൃതരുടെ വാദം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...