കലഞ്ഞൂര്‍ കുറ്റുമണ്‍ – കൊന്നേലയ്യം സബ് കനാല്‍ അപകടത്തില്‍ ; കോണ്‍ക്രീറ്റ് പാളികള്‍ ഇളകി വീഴുന്നു

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂര്‍ : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ കൊന്നേലയ്യം – കുറ്റുമണ്‍ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന സബ് കനാലിന്റെ തകര്‍ച്ചയില്‍ ജനങ്ങളില്‍ ആശങ്ക വര്‍ധിക്കുന്നു. 1974 ല്‍ സ്ഥാപിച്ച കല്ലട ജലസേചന പദ്ധതിയുടെ കനാലാണ് തകര്‍ച്ച നേരിടുന്നത്. അറുപതടിയോളം ഉയരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കനാലിനെ താങ്ങി നിര്‍ത്തുന്ന കോണ്‍ക്രീറ്റ് തൂണുകള്‍ പൂര്‍ണ്ണമായി തകര്‍ച്ച നേരിടുകയാണ്. വര്‍ഷങ്ങളായി കനാല്‍ അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനാല്‍ കനാലിന്റെ അടിഭാഗത്തെ കോണ്‍ക്രീറ്റ് പലയിടത്തും ഇളകിമാറിയിരിക്കുന്നതും കാണാം. കോണ്‍ക്രീറ്റിനുള്ളിലെ കമ്പികള്‍ തുരുമ്പെടുത്ത് പുറത്ത് തെളിഞ്ഞ് കാണാവുന്ന അവസ്ഥയിലുമായി.

കനാല്‍ താങ്ങി നിര്‍ത്തുന്ന തൂണുകളില്‍ വലിയ വിള്ളലുകല്‍ വീണതോടെ പ്രദേശവാസികള്‍ കൂടുതല്‍ ആശങ്കയിലാണ് കഴിയുന്നത്. കനാലിന്റെ കോണ്‍ക്രീറ്റിനുള്ളിലെ കമ്പികള്‍ തെളിഞ്ഞത്‌ കാരണം ഇതിലൂടെ ഒഴുകുന്ന വെള്ളം ചോര്‍ന്നൊലിച്ച് സമീപത്തെ വീടുകളിലേക്കും പ്രദേശങ്ങളിലേക്കും ഒഴുകി ഇറങ്ങുകയാണ്. ഇതിനാല്‍ പ്രദേശത്തെ പല വീടുകളുടെയും ഭിത്തികള്‍ക്ക് ബലക്ഷയമുണ്ട്. ഇത്രയും അപകടകരമായ അവസ്ഥയില്‍ നിലനില്‍ക്കുന്ന കനാലിന് പൊട്ടലുണ്ടായാല്‍ വലിയ ദുരന്തമാകും പ്രദേശവാസികളെ കാത്തിരിക്കുക.

അപകടാവസ്ഥയിലായ കനാലിന്റെ ഭാഗങ്ങള്‍ പുനര്‍നിര്‍മ്മിക്കുകയോ ശക്തിപ്പെടുത്തുകയോ ചെയ്യണമെന്നാണ് പ്രദേശവാസികള്‍ മുന്നോട്ട് വെക്കുന്ന ആവശ്യം. കനാലിന്റെ കോണ്‍ക്രീറ്റിന് അടിയിലൂടെ പലയിടത്തും വലിയ മരങ്ങള്‍ വളര്‍ന്നുനില്ക്കുന്നതും കാണാം. പത്തനംതിട്ട ജില്ലയിലെ തന്നെ ഏറ്റവും ഉയരമുള്ള സബ് കനാലുകളില്‍ ഒന്നാണ് കുറ്റുമണ്‍ – കൊന്നേലയ്യം സബ്‌ കനാല്‍. അടിയന്തിര നടപടിയുണ്ടാകാന്‍ സംസ്ഥാന ജല സേചനവകുപ്പിന്റെയും പത്തനംതിട്ട ജില്ലാ കളക്ടറുടെയും അടിയന്തിര ഇടപെടല്‍ ആവശ്യമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...