പൊട്ടിയ കുടിവെള്ള പൈപ്പ് അടക്കാന്‍ കമ്പും തുണിയും തിരുകികയറ്റി വാട്ടര്‍ അതോറിട്ടി

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : പൊട്ടിയ പൈപ്പ് അറ്റകുറ്റപ്പണികള്‍ നടത്താതെ കമ്പും തുണിയും കുത്തിത്തിരുകി പരിഹരിച്ച് മാതൃകയായിരിക്കുകയാണ് ചിറ്റാറിലെ വാട്ടര്‍ അതോറിറ്റി അധികൃതര്‍. ചിറ്റാര്‍ – തെക്കേക്കര റോഡിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ പൊട്ടിയത്. പൈപ്പ് പൊട്ടി കുടിവെള്ളം നടുറോഡില്‍ പാഴായതിനെ തുടര്‍ന്ന് നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റി അധികൃതരെ വിവരം ധരിപ്പിച്ചു. ഇവര്‍ പൊട്ടിയ ഭാഗം പഴയ തുണിയും കമ്പും കുത്തിക്കയറ്റി താത്കാലികമായി അടയ്ക്കുക മാത്രമാണ് ചെയ്തത്. നിരവധിപ്രാവശ്യം വിളിച്ച് ദിവസങ്ങളോളം കാത്തിരുന്നിട്ടാണ് ജീവനക്കാര്‍ വന്നതും പഴന്തുണിയും കമ്പും കയറ്റിവെച്ചതും. അതുവരെ കുടിവെള്ളം പാഴാകുകയായിരുന്നു.

ചിറ്റാര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളം ലഭിക്കാതെ വന്നതോടെ നാട്ടുകാര്‍ സ്വകാര്യ വ്യക്തികള്‍ക്ക് പണം നല്‍കിയാണ്‌ കുടിവെള്ളം വീടുകളില്‍ എത്തിക്കുന്നത്. മലയോര മേഖലയിലെ പല വീടുകളിലും കിണര്‍ ഉണ്ടെങ്കിലും വേനല്‍ മഴ ലഭിക്കാതെ വന്നതോടെ കിണറുകള്‍ വറ്റി വരണ്ടിരുന്നു. സ്വകാര്യ വാഹനങ്ങളില്‍ വെള്ളം എത്തിക്കണമെങ്കില്‍ തന്നെ നാട്ടുകാര്‍ക്ക് വലിയ ഒരു തുക ചിലവാക്കേണ്ടി വരുന്നുണ്ട്. സാധാരണക്കാരായ ഇവിടുത്തെ ആളുകള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ് കുടിവെള്ളത്തിന് വേണ്ടി വരുന്ന ഈ ചിലവ്. ഇതിനിടെയാണ് കേരള വാട്ടര്‍ അതോറിറ്റിയുടെ ഈ അനാസ്ഥ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...