കലഞ്ഞൂര്‍ ഗവ സ്‌കൂളില്‍ മൂന്ന് കോടി രൂപയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : കലഞ്ഞൂര്‍ ഗവ എച്ച്.എസ്.എസ് ആന്‍ഡ് വി.എച്ച്.എസ്.എസില്‍ മൂന്ന് കോടി രൂപ ചെലവില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സ്‌കൂള്‍തല ഉദ്ഘാടനം അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം എല്‍ എ നിര്‍വഹിച്ചു.

കോന്നി മണ്ഡലത്തില്‍ നടപ്പാക്കുന്ന അക്കാദമിക ശാക്തീകരണ പദ്ധതി ഉയരേ 2021 പ്രോജക്ടിന്റെ ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു. പുതിയ കെട്ടിടത്തിന്റെ രണ്ടാം നിലയുടെ ഉദ്ഘാടനമാണ് നടന്നത്. 14 ക്ലാസ് റൂമുകള്‍ ഉള്ള ഈ നിലയില്‍ രണ്ട് ലാബുകളും സ്റ്റാഫ് റൂമും ഉള്‍പ്പെടുന്നു. രണ്ട് നിലകളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പ്രത്യേകം എട്ട് ടോയ്‌ലറ്റുകള്‍ വീതവും സജീകരിച്ചിട്ടുണ്ട്. മൂന്നാം നിലയുടെ പ്രവര്‍ത്തനത്തിനായി 218 ലക്ഷം രൂപയുടെ പ്ലാനും എസ്റ്റിമേറ്റും നല്‍കിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീനാ പ്രഭ, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷ്പവല്ലി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആശാ സജി, ഗ്രാമപഞ്ചായത്തംഗം രമാ സുരേഷ്, പത്തനംതിട്ട ഡി.ഇ.ഒ എം.എസ്. രേണുകാ ഭായ്, ചെങ്ങന്നൂര്‍ ആര്‍ഡിഡി എസ്. ഉഷ, എസ്എസ്‌കെ ജില്ലാ കോ – ഓര്‍ഡിനേറ്റര്‍ പി.എ. സിന്ധു, വിഎച്ച്എസ്ഇ ചെങ്ങന്നൂര്‍ മേഖല അസി.ഡയറക്ടര്‍ സജി ഇടിക്കുള, പ്രഥമ അധ്യാപകന്‍ പ്രേമരാജന്‍ മാവിളി, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ എസ്. ലാലി, മുന്‍ പ്രിന്‍സിപ്പല്‍ ആര്‍. മുരളീധരന്‍ നായര്‍, മുന്‍ ഹെഡ്മാസ്റ്റര്‍ ഇ.എം. അജയഘോഷ്, എല്‍പി എസ് എച്ച്.എം വി. അനില്‍, പിടിഎ പ്രസിഡന്റ് എസ്. രാജേഷ്, വൈസ് പ്രസിഡന്റ് മനോഹരന്‍ നായര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാര്‍, സ്റ്റാഫ് സെക്രട്ടറി ജിമ്മി ജോര്‍ജ്, പ്രിന്‍സിപ്പല്‍ പി. ജയഹരി, സജയന്‍ ഓമല്ലൂര്‍, ഫിലിപ്പ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...