വലിയകുളം – കാക്കമല റോഡ് തകർന്നിട്ട് 4 വര്‍ഷം ; നാറാണംമൂഴി പഞ്ചായത്തിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സമരത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

റാന്നി : വലിയകുളം – കാക്കമല റോഡ് തകർന്ന് ഗതാഗതം തടസപ്പെട്ടിട്ട് നാളേറെയായെങ്കിലും പഞ്ചായത്ത് അധികൃതർ തിരിഞ്ഞ് നോക്കുന്നില്ലന്ന് നാട്ടുകാരുടെ പരാതി. കാക്കമലയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവരുടെ ഏക ആശ്രമാണ്  ഈ റോഡ്.

നാറാണംമൂഴി പഞ്ചായത്തിൽപ്പെട്ട ഈ പ്രദേശത്തെ വികസന പ്രവർത്തനങ്ങളോട് പഞ്ചായത്ത് അധികൃതർ തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ജനപ്രതിനിധികളും തിരിഞ്ഞുനോക്കുന്നില്ല. റോഡ് തകരുവാൻ പ്രധാനകാരണം അനുവദനീയമായതിലും കൂടുതൽ ഭാരവുമായി സമീപത്തെ സിമന്റ് ഗോഡൗണിലേക്ക് ലോറികള്‍ വരുന്നതു മൂലമാണെന്ന് സമീപവാസികള്‍ പറയുന്നു. കഴിഞ്ഞ 4 വർഷമായി കാൽനടയാത്രക്കുപോലും ഈ റോഡില്‍ ബുദ്ധിമുട്ടാണ്. ഇരുചക്ര വാഹനങ്ങൾ ഇവിടെ സ്ഥിരമായി അപകടത്തില്‍പ്പെടുന്നുണ്ട്.

നാറാണംമൂഴി പഞ്ചായത്ത് ഓഫീസിൽ നാട്ടുകാരെത്തി നിരവധി പരാതികള്‍ നല്കിയിരുന്നു. ഒന്നിനും ഒരു നടപടിയും ഉണ്ടായിട്ടില്ല. പഞ്ചായത്തിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച്  വലിയകുളം- കാക്കമല നിവാസികൾ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...