Monday, July 7, 2025 5:03 pm

സംസ്ഥാനത്ത് തന്നെ അപൂർവ്വമായി നടക്കുന്ന ഭാഗവത സത്രത്തിന്റെ മഹാവേദിയാകുവാൻ കലഞ്ഞൂർ ഒരുങ്ങുന്നു ; ഏപ്രിൽ 24 മുതൽ മെയ് ഒന്നു വരെ

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂർ: സംസ്ഥാനത്ത് തന്നെ അപൂർവ്വമായി നടക്കുന്ന ഭാഗവത സത്രത്തിന്റെ മഹാവേദിയാകുവാൻ കലഞ്ഞൂർ ഒരുങ്ങുന്നു. ഏപ്രിൽ 24 മുതൽ മെയ് ഒന്നു വരെ കലഞ്ഞൂർ മഹാദേവർ ക്ഷേത്ര കിഴക്കേ ആൽത്തറ മൈതാനിയിലാണ് ഭാഗവത തത്വസമീക്ഷ സത്രം നടക്കുന്നത്. കലഞ്ഞൂർ മഹാദേവർ ക്ഷേത്ര ബ്രഹ്മവിദ്യാ സംഘത്തിന്റെ നേതൃത്വത്തിൽ ഭാഗവതോത്സവം 2022 എന്ന പേരിലാണ് സത്രം നടക്കുന്നത്. ഭാഗവത സപ്താഹ യജ്ഞം മൂല പാരായണത്തിനാണ് പ്രാധാന്യം നൽകുന്നതെങ്കിൽ ഭാഗവത സത്രം പാരായണത്തിനും പ്രഭാഷണങ്ങൾക്കും പൂജകൾക്കുമാണ് പ്രധാന്യം നൽകുന്നത്. നാൽപ്പതിൽപ്പരം പ്രഭാഷണങ്ങളാണ് ഏഴ് ദിവസങ്ങളിലായി സത്രവേദിയിൽ നടക്കുന്നത്. ഇതിനൊപ്പം ഭാഗവത പാരായണം, പ്രത്യേക പൂജകൾ, ഹോമങ്ങൾ, കലാസന്ധ്യ എന്നിവയും സത്രവേദിയിലും ഹോമവേദിയിലുമായി നടക്കും.

24-ന് വൈകിട്ട് നാലിന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ശ്രീക്യഷ്ണ വിഗ്രഹ ഘോഷയാത്ര ആരംഭിച്ച് കലഞ്ഞൂർ കുടപ്പാറ മലയിലെത്തി അവിടെ നിന്ന് നാമജപത്തോടുകൂടി സത്രവേദിയിലേക്ക് എത്തിക്കും. 4.30-ന് യജ്ഞവേദിയിൽ ധ്വജാരോഹണം. അഞ്ചിന് ശിവഗിരി മഠം ശിവസ്വരൂപാനന്ദ സ്വാമി സത്രം ഉദ്ഘാടനം ചെയ്യും. പന്തളം കൊട്ടാരം നിർവ്വാഹക സംഘം സെക്രട്ടറി നാരായണ വർമ്മ അനുഗ്രഹ പ്രഭാഷണം നടത്തും. ഭാഗവത ആചാര്യൻ ടി.ആർ.രാമനാഥൻ മുഖ്യപ്രഭാഷണം നടത്തും. ശബരിനാഥ് ദേവിപ്രീയയാണ് യജ്ഞാചാര്യൻ.

25-ന് പ്രഞ്ജാനാനന്ദ തീർഥപാദർ മഹാരാജ്, കുറുച്ചി രാമചന്ദ്രൻ, വിദ്യാസാഗർ ഗുരുമൂർത്തി, അഡ്വ.കൃഷ്ണരാജ്.   26-ന് അശോക്.ബി.കടവൂർ, ശ്രീജിത്.കെ.നായർ കൊട്ടാരക്കര, ഡോ.സുനിൽ അങ്ങാടിക്കൽ, സ്വാമിനി ദേവി ജ്ഞാനാഭിഷ്ഠാനന്ദ, അഡ്വ.ശങ്കു.ടി.ദാസ്.   27-ന് പാർത്ഥസാരഥിപുരം വിശ്വനാഥപിള്ള, കണ്ടമംഗലം നന്ദകുമാർ നമ്പൂതിരി, കുളത്തൂർ അദ്വൈതാശ്രമ മഠാധിപതി ചിദാനന്ദപുരി സ്വാമി, റാന്നി ഹരിശങ്കർ. 28-ന് മഞ്ചള്ളൂർ സതീഷ്, ഡോ.ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഡോ.സി.എൻ. വിജയകുമാരി തിരുവനന്തപുരം, ഒ.എസ്.സതീഷ്. 29-ന് ശബരിനാഥ് ദേവിപ്രീയ, ഡോ.പി.വി. വിശ്വനാഥൻ നമ്പൂതിരി കോട്ടയം, മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി, സ്വാമി ഹംസാനന്ദപുരി. 30-ന് പാലാഞ്ചേരി നവീൻ ശങ്കർ, എളങ്കുന്നപ്പുഴ ദാമോദര ശർമ്മ, ഡോ.ആർ.രാമനാഥ്. മെയ് ഒന്നിന് ഹരിശങ്കർ റാന്നി, അഡ്വ.ടി.ആർ, രാമനാഥൻ, സ്വാമിനി ജ്ഞാനാന വിജയാനന്ദ സരസ്വതി കൊല്ലം, ശബരിനാഥ് ദേവിപ്രീയ.

കലാ സന്ധ്യയിൽ 27-ന് രാത്രി 7.30-ന് അമ്പലപ്പുഴ സുരേഷ് വർമ്മയുടെ ഓട്ടൻതുള്ളൽ, 28-ന് രാത്രി 8.30-ന് കലഞ്ഞൂർ ബ്രഹ്മവിദ്യാ ബാലഗോകുലത്തിന്റെ ഭജൻ, 29-ന് രാത്രി 8.30-ന് പ്രണാളി ശാസ്ത്രീയ ന്യത്തപഠനകേന്ദ്രത്തിന്റെ മോക്ഷ ന്യത്തപരിപാടി. കലഞ്ഞൂർ മഹാദേവർ ക്ഷേത്ര സേവാസംഘവും ബ്രഹ്മ വിദ്യാ സംഘവും ചേർന്ന് നൽകുന്ന ത്യക്കലഞ്ഞൂരപ്പൻ പുരസ്‌ക്കാരം കോന്നി സേവാകേന്ദ്രം ചെയർമാൻ സി.എസ്.മോഹനൻപിള്ളയ്ക്ക് നൽകും. 24-ന് വൈകിട്ട് അഞ്ചിന് കലഞ്ഞൂർ ഭാഗവത സത്ര ഉദ്ഘാടന സഭയിൽ വെച്ച് ഇത് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കലഞ്ഞൂർ ഭാഗവത സത്രത്തിന്റെ സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം ബ്രഹ്മവിദ്യാ സംഘം പ്രസിഡന്റ് പദ്മിനിയമ്മ നിർവ്വഹിച്ചു. സംഘാടക സമിതി പ്രസിഡന്റ് ഡി.അശോകൻ, സെക്രട്ടറി വിഷ്ണു ചാങ്ങാട്ട്, ട്രഷറർ ലൈജു കരിച്ചന്നൂർ, ജനറൽ കൺവീനർ ആദർശ് മോഹൻ, എസ്.അഭിദേവ്, എസ്.സുദർശനൻ എന്നിവർ പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി പൈനാമൺ പാറമട അപകടം ; മരണം രണ്ടായി – രക്ഷാപ്രവർത്തനം ദുഷ്കരം

0
കോന്നി : കോന്നി ചെങ്കളത്ത് പാറമടയിൽ പാറ ഇടിഞ്ഞു വീണ...

ചായക്കടയില്‍ കയറി യുവാവിനെ മര്‍ദിച്ച കേസില്‍ പ്രതി റിമാന്‍ഡില്‍

0
തിരുവനന്തപുരം: ചായക്കടയില്‍ യുവാവിനെ മര്‍ദിച്ച കേസില്‍ പ്രതി റിമാന്‍ഡില്‍. ആലപ്പുഴ സ്വദേശി...

കോന്നി പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥരില്ല ; പ്രതിസന്ധിയിലായി പോലീസ് സ്റ്റേഷൻ പ്രവർത്തനം

0
കോന്നി : കോന്നി പോലീസ് സ്റ്റേഷനിൽ സർക്കിൾ ഇൻസ്പെകടറും സബ്...

സുന്നത്ത് കർമ്മത്തിനിടെ രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ...

0
കോഴിക്കോട്: സുന്നത്ത് കർമ്മത്തിനിടെ രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ...