കോന്നി : കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ സ്വർണ്ണ മലക്കൊടി ദർശനം ഈ മാസം 26 വരെ നടക്കും. പ്രകൃതി സംരക്ഷണ പൂജയ്ക്ക് ശേഷം 41 തൃപ്പടി പൂജയോടെ കരിക്ക് പടേനിയും താംബൂലവും സമർപ്പിച്ച ശേഷം നിലവറ തുറന്ന് സ്വർണ്ണ മലക്കൊടി എഴുന്നള്ളിച്ചു. തടി കൊണ്ട് നിർമ്മിച്ച ആമ രൂപത്തിൽ മല കൊടി ഉറപ്പിച്ച ശേഷം തിരു മുന്നിൽ നെൽപ്പറ മഞ്ഞൾ പറ നാണയപ്പറ സമർപ്പിച്ച് ഊട്ടും പൂജയും നൽകി.
നവാഭിഷേക പൂജ, മീനൂട്ട്, വാനര ഊട്ട്, പ്രഭാത പൂജ,നിത്യ അന്നദാനം, ഊട്ട് പൂജ, മല വില്ല് പൂജ, ദീപ നമസ്കാരം ദീപകാഴ്ച എന്നിവ നടന്നു കാവ് മുഖ്യ ഊരാളി ഭാസ്കരൻ പൂജകൾക്ക് കാർമികത്വം വഹിച്ചു. 999 മലകൾക്കും മലനടകൾക്കും കാവുകൾക്കും കളരികൾക്കും മൂലസ്ഥാനമുള്ള കല്ലേലി കാവിൽ എല്ലാ മാസം മലയാളം ഒന്നാം തീയതിയും പത്താമുദയത്തിനും മലക്കൊടി ദർശനം ഉണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























