ഗാന്ധിജിക്കെതിരായ പരാമര്‍ശം ; ആള്‍ദൈവം കാളിചരണ്‍ മഹാരാജ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

റായ്പുർ : മഹാത്മാ ഗാന്ധിയെക്കുറിച്ച് മോശമായ പരാമർശം നടത്തുകയും അദ്ദേഹത്തെ കൊലപ്പെടുത്തിയ നാദുറാം ഗോഡ്സയെ പുകഴ്ത്തുകയും ചെയ്ത ആൾദൈവം കാളിചരൺ മഹാരാജ് അറസ്റ്റിൽ. റായ്പുർ പോലീസാണ് കസ്റ്റഡിയിലെടുത്തത്. ഭാഗേശ്വർ ഡാമിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു കാളിചരണെന്ന് റായപുർ എസ്.പി പ്രശാന്ത് അഗർവാൾ പറഞ്ഞു. മധ്യപ്രദേശ് അതിർത്തിയിൽ നിന്ന് വ്യാഴാഴ്ച പുലർച്ചെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് വൈകുന്നേരത്തോടെ കാളിചരണിനെ റായ്പുരിൽ എത്തിക്കും.

ഗാന്ധിജിക്കെതിരേയും മുസ്ലീം സമുദായത്തിനെതിരേയും വിവാദ പരാമർശങ്ങളാണ് കാളിചരൺ നടത്തിയത്. രാഷ്ട്രീയത്തിലൂടെ ഇന്ത്യയെ പിടിച്ചടക്കാനാണ് മുസ്ലീം സമുദായത്തിലുള്ളവർ ശ്രമിക്കുന്നത്. ഗാന്ധിജിയെ വെടിവെച്ച് കൊലപ്പെടുത്തിയ ഗോഡ്സെയെ സല്യൂട്ട് ചെയ്യുന്നു എന്നും കാളിചരൺ പറഞ്ഞിരുന്നു. രാഷ്ട്രപിതാവിനെതിരേ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് കാണിച്ച് റായ്പുർ മുൻ മേയർ പ്രമോദ് ദൂബെയാണ് കാളിചരണിനെതിരേ പരാതി നൽകിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...