ജീവനക്കാര്‍ നേരിടുന്ന ദുരിതങ്ങള്‍ നേരിട്ടറിയാന്‍ മന്ത്രി റോഷി അഗസ്റ്റ്യന്‍ മൂലമറ്റത്തെ അഗ്നിരക്ഷാസേനാ ഓഫീസിലെത്തി

For full experience, Download our mobile application:
Get it on Google Play

മൂലമറ്റം : ജീവനക്കാര്‍ നേരിടുന്ന ദുരിതങ്ങള്‍ നേരിട്ടറിയാന്‍ ജലവിഭവമന്ത്രി റോഷി അഗസ്റ്റ്യന്‍ മൂലമറ്റത്തെ അഗ്നിരക്ഷാസേനാ ഓഫീസിലെത്തി. ചൊവ്വാഴ്ച രാത്രിയിലാണ് മന്ത്രിയെത്തിയത്. മഴപെയ്താല്‍ ചോരുന്നതായിരുന്നു കഴിഞ്ഞ ഏതാനും മാസങ്ങളായി നേരിട്ടിരുന്ന പ്രശ്നം. എന്നാല്‍ ഇപ്പോള്‍ ടിന്‍ഷീറ്റ് മേഞ്ഞ മേല്‍ക്കൂരയുള്ള കെട്ടിടത്തില്‍ ഇപ്പോഴത്തെ കൊടുംചൂടില്‍ ഇരിക്കാന്‍ പോലും പറ്റാത്ത സാഹചര്യമാണ്. മൂലമറ്റത്തെ ഒരു ചടങ്ങിനുശേഷം രാത്രി 8.30 ഓടെയെത്തിയ മന്ത്രിയെ ഔപചാരികതകള്‍ ഇല്ലാതെയാണ് ജീവനക്കാര്‍ സ്വീകരിച്ചത്. അസൗകര്യങ്ങള്‍ ജീവനക്കാരില്‍നിന്നും ചോദിച്ചറിഞ്ഞ മന്ത്രി അപ്പോള്‍ത്തന്നെ പ്രശ്‌നങ്ങളില്‍ ഇടപെട്ടു.

ഓഫീസ് നിര്‍മാണത്തിനായി സ്ഥലം കൈമാറ്റ നടപടികള്‍ വേഗത്തിലാക്കി എത്രയുംവേഗം കെട്ടിടം പണിയുമെന്നും അത്യാധുനിക വാഹനമായ എമര്‍ജന്‍സി റെസ്‌ക്യു ടെന്‍ഡര്‍ മൂലമറ്റത്ത് അനുവദിക്കുമെന്നും ഉള്ള ഉറപ്പുകള്‍ ഫോണിലൂടെ ഡി.ജി.പി ബി.സന്ധ്യ മന്ത്രിക്ക്‌ നല്‍കി. 2014 ല്‍ എം.എല്‍.എ യായിരുന്ന റോഷിയുടെ ശ്രമഫലമായാണ് അഗ്‌നിരക്ഷാനിലയം ആരംഭിച്ചത്. പുതിയ സ്റ്റേഷന്‍ നിര്‍മാണത്തിന് 50 ലക്ഷം രൂപ സര്‍ക്കാരില്‍നിന്നും ലഭ്യമാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...