കാളിദാസ് ജയറാം നായകനായ ‘രജനി’ ഒടിടി റിലീസായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ക്രൈം ത്രില്ലെർ രജനി ഇപ്പോൾ ഒടിടിയിലേക്കെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം രജനി ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്ത് തുടങ്ങിയിരിക്കുകയാണ്. രജനി പേരിലെ കൗതുകം സസ്പെൻസായി ഒളിപ്പിച്ച് വച്ച് അവസാനം വരെ ത്രില്ലടിപ്പിച്ചിരുത്തുന്ന ത്രില്ലറാണ് കാളിദാസ് ജയറാം നായകനായെത്തുന്ന ‘രജനി’. ലക്ഷ്മി ഗോപാലസ്വാമി, റെബ മോണിക്ക ജോണ്‍, അശ്വിന്‍ കുമാര്‍, ശ്രീകാന്ത് മുരളി, വിന്‍സന്റ് വടക്കന്‍, രമേശ് ഖന്ന, പൂ രാമു, ഷോണ്‍ റോമി, കരുണാകരന്‍ എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ.
ത്രില്ലർ സിനിമയ്ക്കു വേണ്ട കളർ ടോണിൽ ചടുലമായ ക്യാമറയാണ് ആർ.ആർ. വിഷ്ണുവിന്റേത്.

കൃത്യമായ രംഗങ്ങൾ മാത്രം കോർത്തിണക്കി ഒരുക്കിയ എഡിറ്റിങിന് ദീപു ജോസഫും കയ്യടി നേടുന്നു. 4 മ്യൂസിക്സിന്റെ പശ്ചാത്തല സംഗീതവും എടുത്തു പറയേണ്ടതാണ്. ആദ്യ സംവിധാന സംരംഭമെന്ന നിലയിൽ വിനില്‍ സ്കറിയ വര്‍ഗീസ് മലയാളത്തിന് മുതൽക്കൂട്ടായ ഒരു സംവിധായകനാകുമെന്ന് ഈ ചിത്രത്തിലൂടെ തെളിയിക്കുന്നു. സിനിമയുടെ തിരക്കഥയും വിനിൽ തന്നെയാണ്. പരസ്യ കലാരംഗത്തെ പ്രഗൽഭരായ നവരസ ഗ്രൂപ്പ്‌, നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെ.എസ്, ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേർന്നാണ് നിർമാണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...