കാ​ലി​ഫോ​ര്‍​ണി​യ​യി​ല്‍ പ​ട​രു​ന്ന കാ​ട്ടു​തീ​യി​ല്‍ മൂ​ന്നു പേ​ര്‍ മ​രി​ച്ചു ; ആ​യി​ര​ത്തോ​ളം കെ​ട്ടി​ട​ങ്ങ​ള്‍ ക​ത്തി​ച്ചാമ്പലായി

For full experience, Download our mobile application:
Get it on Google Play

സാ​ന്‍ ഫ്രാ​ന്‍​സി​സ്കോ: കാലി​ഫോ​ര്‍​ണി​യ​യി​ല്‍ പ​ട​രു​ന്ന കാ​ട്ടു​തീ​യി​ല്‍ മൂ​ന്നു പേ​ര്‍ മ​രി​ച്ചു. വീ​ടു​ക​ള്‍ ഉ​ള്‍​പ്പ​ടെ​ ആ​യി​ര​ത്തോ​ളം കെ​ട്ടി​ട​ങ്ങ​ള്‍ തീ​യി​ല്‍ ക​ത്തി​ച്ചാ​മ്പ​ലാ​യി. മ​രി​ച്ച മൂ​ന്നു പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ ഈ ​വ​ര്‍​ഷം കാ​ലി​ഫോ​ര്‍​ണി​യ​യി​ല്‍ തീ​പി​ടു​ത്ത​തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 11 ആ​യി. വ​ട​ക്ക​ന്‍ കാലി​ഫോ​ര്‍​ണി​യ​യി​ല്‍ കാ​ട്ടു​തീ മൂ​ന്ന് ആ​ഴ്ച​യാ​യി പ​ട​രു​ക​യാ​ണ്. ക​ന​ത്ത കാ​റ്റാ​ണ് തീ​പ​ട​രാ​ന്‍ കാ​ര​ണ​മാ​കു​ന്ന​ത്. കാ​ട്ടു​തീ​യെ തു​ട​ര്‍​ന്നു​ള്ള ക​ന​ത്ത പു​ക​യി​ല്‍ അ​ന്ത​രീ​ക്ഷം ഓ​റ​ഞ്ച് നി​റ​മാ​യി മാ​റി. ഒ​റോ​വി​ല്ലി​ന​ടു​ത്തു​ള്ള മേ​ഖ​ല​ക​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ഉ​ത്ത​ര​വി​ട്ടു. 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 400 ച​തു​ര​ശ്ര മൈ​ല്‍ മേ​ഖ​ല തീ​പി​ടു​ത്ത​ത്തി​ല്‍ ക​ത്തി ന​ശി​ച്ചു​വെ​ന്ന് കാ​ലി​ഫോ​ര്‍​ണി​യ സ​ര്‍​വ്വക​ലാ​ശാ​ല​യി​ലെ കാ​ലാ​വ​സ്ഥാ ശാ​സ്ത്ര​ഞ്ജ​ന്‍ ഡാ​നി​യ​ല്‍ സ്വെ​യ്ന്‍ പ​റ​ഞ്ഞു. ഈ ​വ​ര്‍​ഷം മാ​ത്രം 25 ദ​ശ​ല​ക്ഷം ഏ​ക്ക​ര്‍ പ്ര​ദേ​ശ​മാ​ണ് കാ​ലി​ഫോ​ര്‍​ണി​യ​യി​ല്‍ കാ​ട്ടു തീ​യി​ല്‍ ക​ത്തി ന​ശി​ച്ച​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...