ഇന്ത്യയില്‍ സ്വര്‍ണക്കള്ളക്കടത്ത് നടത്തി കുപ്രസിദ്ധരായ പെരുമ്പാവൂര്‍ സ്വദേശികള്‍ക്ക് കരുതല്‍ തടങ്കല്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇന്ത്യയില്‍ സ്വര്‍ണക്കള്ളക്കടത്ത് നടത്തി കുപ്രസിദ്ധരായ പെരുമ്പാവൂര്‍ സ്വദേശികള്‍ക്ക് കരുതല്‍ തടങ്കല്‍. പെരുമ്പാവൂര്‍ സ്വദേശികളായ മുഹമ്മദ് ഫാസില്‍, മുഹമ്മദ് ആസിഫ് എന്നിവരെയാണ് കരുതല്‍ത്തടങ്കലില്‍ വെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്. കോഫെപോസ നിയമപ്രകാരം ഇവരെ ഒരുവര്‍ഷം കരുതല്‍ തടങ്കലില്‍ വെക്കും. മുഹമ്മദ് ഫാസില്‍, മുഹമ്മദ് ആസിഫ് എന്നിവര്‍ ദുബായില്‍നിന്ന്‌ 2017 ജനുവരി മുതല്‍ 2019 മാര്‍ച്ച്‌ വരെ പാഴ്‌വസ്തുക്കള്‍ എന്നപേരിലാണ് പിച്ചളപൂശി ഗുജറാത്ത് തുറമുഖംവഴി സ്വര്‍ണം കടത്തിയത്.

ഇരുവരെയും കരുതല്‍ തടങ്കലില്‍ വെക്കണമെന്ന ഡിആര്‍ഐയുടെ അപേക്ഷ കോഫേപോസ ബോര്‍ഡ് ശരിവെക്കുകയായിരുന്നു. പ്രത്യേക പെയിന്റടിച്ച ശേഷം മറ്റ് ലോഹങ്ങളാണെന്ന് പറഞ്ഞ ഗള്‍ഫില്‍ നിന്നെത്തിച്ച സ്വര്‍ണ്ണക്കട്ടികള്‍ ഗുജറാത്ത് മുന്ദ്ര തുറമുഖത്താണ് ഇവര്‍ ഇറക്കിയിരുന്നത്.

മുംബൈ ഡി.ആര്‍.ഐ. രജിസ്റ്റര്‍ചെയ്ത കേസില്‍ ഇവരോട് കീഴടങ്ങാന്‍ ഡല്‍ഹി കോടതി നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ ഇരുവരും തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് കീഴടങ്ങിയിരുന്നു. തെളിവുകള്‍ പരിശോധിച്ച മുംബൈ ഹൈക്കോടതിയിലെ പ്രത്യേകസമിതിയാണ് ഇവരെ ഒരുവര്‍ഷത്തെ കരുതല്‍ത്തടങ്കലില്‍ പാര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. കോഫെപോസ കരുതല്‍ത്തടങ്കല്‍ വന്നതോടെ ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ഒരുക്കം മുംബൈ ഡി.ആര്‍.ഐ. സംഘം തുടങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...