വീഡിയോ എടുത്താല്‍ ഫോണ്‍ ഞാന്‍ പൊളിക്കും : കലിപ്പായി നയന്‍താര – വീഡിയോ

For full experience, Download our mobile application:
Get it on Google Play

തമിഴകത്ത് എന്നും വാര്‍ത്തകളില്‍ നിറയാറുള്ള ദമ്പതികളാണ് നയന്‍താരയും വിഘ്നേശ് ശിവനും. അടുത്തിടെ ഇരുവരും ചേര്‍ന്ന് നടത്തിയ ഒരു ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുംഭകോണത്തിനു സമീപമുള്ള മേലവത്തൂര്‍ ഗ്രാമത്തിലെ കാമാച്ചി അമ്മന്‍ ക്ഷേത്രത്തിലാണ് താര ദമ്പതികള്‍ ദര്‍ശനത്തിന് എത്തിയത്.

എന്നാല്‍ നയന്‍താര എത്തുന്നു എന്ന് അറിഞ്ഞതോടെ വന്‍ ജനക്കൂട്ടം ക്ഷേത്രത്തില്‍ തടിച്ചുകൂടി. പോലീസിന് പോലും നിയന്ത്രിക്കാന്‍ കഴിയുന്നതിനപ്പുറമായിരുന്നു ജനം. തിരക്ക് വര്‍ദ്ധിച്ചതോടെ ദര്‍ശനം വളരെ ബുദ്ധിമുട്ടേറിയതായി. ഇതോടെ പലപ്പോഴും നയന്‍താരയ്ക്ക് രോഷം വന്നു. ഒരുഘട്ടത്തില്‍ വിഘ്നേശ് കുറച്ചുസമയം നല്‍കാന്‍ വീഡിയോയും മറ്റും എടുക്കുന്നവരോട് പറയുന്നുണ്ടായിരുന്നു. അതേ സമയം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ നയന്‍താരയുടെ ചുമലില്‍ ഒരു യുവതി പിടിച്ചതില്‍ നയന്‍താര ദേഷ്യപ്പെടുന്നതും വീഡിയോയിലുണ്ട്.

കാമാച്ചി അമ്മന്‍ ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷം അടുത്തുള്ള ക്ഷേത്രത്തിലും ദര്‍ശനം നടത്തിയാണ് താര ദമ്പതികള്‍ മടങ്ങിയത്. ട്രെയിനില്‍ ആയിരുന്നു നയന്‍താരയും വിഘ്നേശും മടങ്ങിയത്. ഇവിടെയും ആള്‍ക്കാരുടെ തിരക്കായിരുന്നു. ഇവിടുന്ന് അനുവാദം ഇല്ലാതെ വീഡിയോ എടുത്തയാളോട് നയന്‍താര ദേഷ്യപ്പെട്ടു. ‘വീഡിയോ എടുത്താല്‍ ഫോണ്‍ പിടിച്ച് പൊളിക്കും’ എന്ന് നയന്‍താര പറയുന്ന വീഡിയോയും വൈറലായിട്ടുണ്ട്. പലര്‍ക്കും തങ്ങള്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ നയന്‍താരയും വിഘ്നേശും ട്രെയിനില്‍ അനുവാദം നല്‍കിയിരുന്നു. ഇത്തരം സെല്‍ഫികള്‍ പലരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബക്കറ്റും ചൂലും എടുത്തത് ചോദ്യം ചെയ്തപ്പോൾ മർദനമെന്ന് പരാതി ; അയൽവാസികൾക്കെതിരെ പെൺകുട്ടി

0
കൊല്ലം: പത്തനാപുരത്ത് പെണ്‍കുട്ടിക്ക് മര്‍ദ്ദനം. അയല്‍വാസികളായ സുനില്‍കുമാര്‍, ഭാര്യ, മകന്‍ മിഥുന്‍...

അടയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ പോലീസ് മർദിച്ചെന്ന് പരാതി; യഥാർത്ഥ പ്രതികൾ അറസ്റ്റിൽ

0
കാസര്‍കോഡ്: കാസര്‍കോഡ് മോഷണക്കേസ് ആരോപിച്ച് യുവാവിനെ പോലീസ് മര്‍ദ്ദിച്ചതായി പരാതി. കാസര്‍കോഡ്...

മലപ്പുറത്ത് അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈ അധ്യാപകൻ തല്ലിയൊടിച്ചെന്ന് പരാതി

0
മലപ്പുറം: കൽപകഞ്ചേരി കല്ലിങ്ങപ്പറമ്പ് എംഎസ്എംഎച്ച്എസ്എസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈക്കാണ്...

മഴ മുന്നറിയിപ്പിൽ മാറ്റം ; ഇന്ന് 14 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 14 ജില്ലകളിലും യെല്ലോ...