കള്ളാടി മണ്ണിടിച്ചിൽ: ദുരന്തത്തിന്‍റെ വ്യാപ്തി കുറച്ചത് സർക്കാർ ഇടപെടലിൽ ; ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി

For full experience, Download our mobile application:
Get it on Google Play

മേപ്പാടി: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ദുരന്തത്തിന്‍റെ വ്യാപ്തി കുറച്ചത് സർക്കാർ ഇടപെടലിൽ ആണെന്നും സംഭവത്തിൽ രണ്ട് സ്വതന്ത്ര അന്വഷണം പ്രഖ്യാപിച്ചതായും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ദുരന്ത നിവാരണ സെക്രട്ടറിയും പരിസ്ഥിതി സെക്രട്ടറിയും അന്വേഷണം നടത്തും. കരാറുകാരെ പഴിച്ചുകൊണ്ടാണ് റിപ്പോർട്ട്. കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൻ്റെ വ്യാപ്തി കുറച്ചത് സർക്കാർ ഇടപെടലിൽ ആണെന്നും ജൂൺ അഞ്ചിന് തുരങ്കപാത ജോലികൾ നിർത്തിവെപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. മഴ കണക്കിലെടുത്തായിരുന്നു മുന്നറിയിപ്പ് നൽകിയത്. സുരക്ഷ ഉറപ്പാക്കാൻ കരാറുകാരുടെ യോഗവും നടത്തി. മരണ നിരക്ക് കുറച്ചത് സമയോചിത ഇടപെടലിൽ ആണ്. തുരങ്ക നിർമാണ പാതയുടെ നിർമാണത്തിൻ്റെ ഭാ​ഗമായി കുഴിച്ചെടുത്ത് മണ്ണ് നീക്കം ചെയ്യാൻ കരാറുകാരന് നിർദേശം നൽകിയെന്നും കൊങ്കൺ റെയിൽവെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർക്കാണ് നിർദേശം നൽകിയതെന്നും റിപ്പോർട്ടിൽ സർക്കാർ വ്യക്തമാക്കുന്നു.

കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ രണ്ട് സ്വതന്ത്ര അന്വഷണമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ദുരന്ത നിവാരണ സെക്രട്ടറിയും പരിസ്ഥിതി സെക്രട്ടറിയും അന്വേഷണം നടത്തും. സാങ്കേതിക നിയമ അനുമതികളുടെ കാര്യമാണ് ആദ്യത്തേത്‌. പരിസ്ഥിതി അനുമതികൾ നേടിയോ എന്നതിൽ രണ്ടാം അന്വേഷണവും നടത്തും. കരാറുകരെ പൂർണമായും പഴിച്ചുകൊണ്ടാണ് സർക്കാരിൻ്റെ റിപ്പോർട്ട്. മുന്നറിയിപ്പ് എല്ലാം സർക്കാർ നേരത്തെ നൽകിയെന്നും മണ്ണുമാറ്റാൻ ആവർത്തിച്ച് നിർദേശം നൽകിയിരുന്നതായും സർക്കാർ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...