കല്ലടിക്കോട് അപകടം: മരിച്ചവരിൽ 3 പേർ ഉറ്റസുഹൃത്തുക്കൾ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : നാടിനെ ഒന്നാകെ വേദനയിലാക്കിയ കല്ലടിക്കോട് അപകടത്തിൽ മരിച്ചവരിൽ 3 പേർ ഉറ്റ സുഹൃത്തുക്കൾ. ഓട്ടോ ഡ്രൈവർ കൂടിയായ കോങ്ങാട് മണ്ണാന്തറ സ്വദേശി കെ.കെ. വിജേഷിനൊപ്പം എല്ലാ സമയത്തും വിഷ്ണുവും രമേശുമുണ്ടാകും. രാത്രി പത്തുവരെ ഇവരിൽ 3 പേരെയും കോങ്ങാട് ടൗണിൽ ഒരുമിച്ചു കണ്ടിരുന്നെന്നു നാട്ടുകാർ പറയുന്നു. അപകടം നടന്ന് ഒന്നര മണിക്കൂറിനു ശേഷമാണു മരിച്ച 3 പേരെയും തിരിച്ചറിഞ്ഞത്. കോങ്ങാട് മണിക്കശേരി സ്വദേശി മുഹമ്മദ് അഫ്സലാണ് കൂടെയുണ്ടായിരുന്ന മറ്റൊരാൾ. ഒരാളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. സുഹൃത്തുക്കൾ രാത്രി യാത്രയ്ക്ക് ഇറങ്ങിയതാകാമെന്നാണു നാട്ടുകാർ പറയുന്നത്. കാർ ഓടിച്ചത് ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. അപകടം നടന്നത് കല്ലടിക്കോട് മേഖലയിലെ എപ്പോഴും തിരക്കേറിയ റോഡിലാണ്. മറ്റു വാഹനങ്ങളും അപകടത്തിൽപെട്ട വാഹനങ്ങളിലേക്ക് ഇടിച്ചു കയറാനുള്ള സാധ്യതയുണ്ടായിരുന്നെന്നും എന്നാൽ രാത്രിയിലെ മഴയിൽ ഗതാഗതത്തിരക്കു കുറവായതിനാലാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചതെന്നും പോലീസ് പറഞ്ഞു. വിവരമറിഞ്ഞ ഉടൻ നാടൊന്നാകെ അപകട സ്ഥലത്തേക്കും ജില്ലാ ആശുപത്രിയിലേക്കും പാഞ്ഞെത്തി. എംപിമാരായ വി.കെ.ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, കെ.ശാന്തകുമാരി എംഎൽഎ, നിയമസഭ ഉപതിരഞ്ഞെടുപ്പ് സ്ഥാനാർഥികളായ രാഹുൽ മാങ്കൂട്ടത്തിൽ, ഡോ.പി.സരിൻ എന്നിവർ സ്ഥലത്തെത്തി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...