യാത്രക്കാര്‍ക്ക് ദീപാവലി സമ്മാനവുമായി റെയില്‍വേ ; ഏറ്റവും ദൈര്‍ഘ്യമേറിയ വന്ദേ ഭാരത് ഒക്ടോബര്‍ 30ന് ട്രാക്കില്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: യാത്രക്കാര്‍ക്ക് ദീപാവലി സമ്മാനവുമായി ഇന്ത്യന്‍ റെയില്‍വേ. ഏറ്റവും ദൈര്‍ഘ്യമുള്ള വന്ദേഭാരത് എക്‌സ്പ്രസ് എത്തുന്നു. 994 കിലോമീറ്റര്‍ ദൂരമാണ് ഈ വന്ദേഭാരത് സഞ്ചരിക്കുന്ന ദൂരം. ഡല്‍ഹിയില്‍ നിന്ന് പാട്‌ന വരെയുള്ള ഈ ട്രെയിന്‍ 11.5 മണിക്കൂര്‍ കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തും. ഉത്സവകാലത്തേക്കുള്ള ഒരു സ്‌പെഷല്‍ ട്രെയിന്‍ ആയാണ് ഇത് എത്തുന്നത്. സ്ലീപ്പര്‍ സൗകര്യത്തിനു പകരം ചെയര്‍ കാര്‍ സീറ്റിങ് ക്രമീകരണമായിരിക്കും ഈ ട്രെയിനില്‍ ഉണ്ടായിരിക്കുക. ഒക്ടോബര്‍ 30 ന് ഡല്‍ഹിയില്‍ നിന്ന് ഈ പാതയിലെ ആദ്യയാത്ര ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ റൂട്ടില്‍ എസി ചെയര്‍കാറിന് 2575 രൂപയും എക്‌സിക്യുട്ടീവിന് 4655 രൂപയുമാണ് യാത്രാനിരക്ക്. ടിക്കറ്റ് നിരക്കിനുള്ളില്‍ ഭക്ഷണം, ചായ എന്നിവയും ഉള്‍പ്പെടുന്നു. ഡല്‍ഹിയില്‍ നിന്ന് പാട്‌നയിലേക്ക് നവംബര്‍ 1, 3, 6 തീയതികളിലും പാട്‌നയില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഒക്ടോബര്‍ 31, നവംബര്‍ 2,4,7 തീയതികളിലും ആയിരിക്കും സര്‍വീസ് ഉണ്ടായിരിക്കുക. ഡല്‍ഹിയില്‍ നിന്ന് രാവിലെ 8.25ന് പുറപ്പെട്ട് രാത്രി 8 മണിക്ക് പാട്‌നയില്‍ എത്തും. പാട്‌നയില്‍ നിന്ന് രാവിലെ 07.30ന് പുറപ്പെട്ട് ഡല്‍ഹിയില്‍ വൈകുന്നേരം 7 മണിക്ക് എത്തും. കാണ്‍പുര്‍ സെന്‍ട്രല്‍, പ്രയാഗ് രാജ്, ബക്‌സര്‍, അറാഹ് എന്നിവയാണ് പ്രധാന സ്റ്റേഷനുകള്‍.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...