കെ ആർ അജയനെതിരെ നടപടിയുമായി ദേശാഭിമാനി , വാരാന്തപ്പതിപ്പ് എഡിറ്ററുടെ ചുമതലയിൽ നിന്ന് നീക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയിലെ വാരാന്തപ്പതിപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ നടപടി. വാരാന്തപ്പതിപ്പ് എഡിറ്ററുടെ ചുമതലയിൽ നിന്നും കെ ആർ അജയനെ നീക്കി. പകരം, ടി ചന്ദ്ര മോഹനാണ് ഈ ചുമതല നൽകിയിരിക്കുന്നത്. കള്ളൻ വിജയൻ’ എന്ന തലക്കെട്ടു നൽകിയതിൽ പത്രാധിപരോട് റസിഡന്റ് എഡിറ്റർ എം.സ്വരാജ് വിശദീകരണം തേടിയിരുന്നു. എന്നാൽ ലേഖനത്തിലോ തലക്കെട്ടിലോ പാർട്ടിവിരുദ്ധമായി ഒന്നുമുണ്ടായിരുന്നില്ലെന്നും, കള്ളൻ വിജയൻ എന്നറിയപ്പെടുന്ന നാടകപ്രവർത്തകനെക്കുറിച്ചുള്ള ലേഖനത്തിന് അനുയോജ്യമായ തലക്കെട്ട് അതു തന്നെയായിരുന്നെന്നും, ലേഖകൻ നൽകിയ തലക്കെട്ട് അതേപടി ഉപയോഗിച്ചെന്നുമുള്ള വിശദീകരണമാണ് വാരാന്തപ്പതിപ്പ് എഡിറ്റർ കെആർ അജയൻ നൽകിയത്. തലക്കെട്ട് മാറ്റണമെന്ന് ആവശ്യപ്പെടും ഇത് മാറ്റാതെ മാധ്യമങ്ങൾക്ക് വിവരം ചോർത്തിയെന്ന് കാണിച്ചാണ് റസിഡന്റ് എഡിറ്റർ വാരാന്തപ്പതിപ്പ് എഡിറ്റർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

ദേശാഭിമാനി മുക്കിയ കള്ളൻ വിജയനെ കുറിച്ചുള്ള ലേഖനം സാമൂഹിക മാധ്യമത്തിൽ കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകൻ പ്രസിദ്ധീകരിച്ചിരുന്നു. കള്ളൻ വിജയൻ, ധന്യ നാടക ഗ്രാമം, മുത്തിപ്പാറ പിഒ എന്ന അതേ തലക്കെട്ടിൽ തന്നെയാണ് ദേശാഭിമാനിക്ക് വേണ്ടി എഴുതിയ ടിസി രാജേഷ് ലേഖനം ഫേസ്ബുക്കിലിട്ടത്. പുല്ലമ്പാറയിലെ അറിയപ്പെടുന്ന നാടകപ്രവർത്തകൻ വിജയനെ കുറിച്ചുള്ള ലേഖനത്തിൽ പാർട്ടി വിരുദ്ധമായതൊന്നുമില്ല. എഡിറ്റോറിയൽ ബോർഡിലെ ചിലർ തലക്കെട്ട് മാറ്റാനാവശ്യപ്പെട്ടതിൻ്റെ പേരിലെ തർക്കമാണ് സപ്ലിമെൻ്റ് മുടങ്ങലിലേക്ക് എത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...