സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഉണ്ടാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഉണ്ടാകും. ഇന്നത്തെ വൈദ്യുതി ഉപഭോഗം 300 മെഗവാട്ടുവരെ വർധിക്കാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തതും നിയന്ത്രണത്തിനു കാരണമാകും.മഴക്കുറവും അന്തരീക്ഷ താപനില ഉയർന്നതും വൈദ്യുതി ഉപഭോഗം വലിയ രീതിയിൽ കൂട്ടി. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നത്തെ വൈദ്യുതി ഉപഭോഗം 300 മെഗാവാട്ടിനു മുകളിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി കണക്കുകൂട്ടുന്നു. അതിനാൽ പിക്സമയങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകും.ആറുമണി മുതൽ 11 മണി വരെയുള്ള സമയങ്ങളിൽ അരമണിക്കൂറിലധികം ആയിരിക്കും വൈദ്യുതി നിയന്ത്രണം.

രാജ്യത്താകമാനം വൈദ്യുതിയുടെ ആവശ്യകത വർദ്ധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവുണ്ടായി. എൻടിപിസി, പവർ പ്ലസ് ട്രേഡിങ് സൊല്യൂഷൻസ് എന്നീ കമ്പനികളിൽ നിന്ന് ലഭിച്ച 200 മെഗാവാട്ട് വൈദ്യുതി രാത്രിയിലെ പീക് സമയത്ത് മാത്രം ഉപയോഗിക്കാൻ കഴിയില്ല. മഴ പെയ്തില്ലെങ്കിൽ ഇപ്പോഴത്തെ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നും കെഎസ്ഇബി വിലയിരുത്തുന്നു. അങ്ങനെയെങ്കിൽ വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം തുടരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....