കാട്ടാന ഭീതിയില്‍ കല്ലേലി തോട്ടം

For full experience, Download our mobile application:
Get it on Google Play

കല്ലേലി : ജനവാസ മേഖലയായ അരുവാപ്പുലം  പഞ്ചായത്തിലെ കല്ലേലി തോട്ടം മേഖല, വയക്കര എന്നിവിടങ്ങളിലെ ജനങ്ങൾ കാട്ടാന ഭീതിയിൽ. ഹാരിസൺ തോട്ടത്തിൽ പണിയെടുക്കുന്ന ടാപ്പിങ് തൊഴിലാളികൾ ഭയപ്പാടോടെയാണ് ജോലിക്കെത്തുന്നത്. കാട്ടാനശല്യം കാരണം രാവിലെ ജോലിക്കുവരുന്ന തൊഴിലാളിജീവന് സുരക്ഷിതത്വം ഇല്ല. തോട്ടത്തിൽ റബ്ബർ ആവർത്തനകൃഷി നടത്തിയപ്പോൾ വ്യാപകമായി കൈതയും നട്ടു. കൈതപ്പൂവിന്റെ മണം പിടിച്ച് കാട്ടാനകൾ ഉൾക്കാട്ടിൽനിന്ന്‌ ഇറങ്ങുന്ന അവസ്ഥയാണ്. പകൽ പോലും കാട്ടാനശല്യം കാരണം റോഡിലിറങ്ങി നടക്കാൻപറ്റാത്ത അവസ്ഥയാണ്. കൈതകൃഷി നടത്തരുതെന്ന് കാണിച്ച് വനം വകുപ്പ് തോട്ടം ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. തോട്ടം തൊഴിലാളികൾക്ക് വേണ്ട സുരക്ഷ തോട്ടം ഉടമകൾ ഏർപ്പാടാക്കിയിട്ടില്ലെന്ന് തൊഴിലാളി സംഘടനകളും പറയുന്നു. സാധാരണ കാട്ടാനശല്യമുള്ള മേഖലകളിൽ കിടങ്ങ് കുഴിക്കുക പതിവാണ് തോട്ടത്തിനുള്ളിൽ അത്തരം സംവിധാനമില്ല. ഐ.എം.പി.യു.സി. പ്ലാന്റേഷൻ വർക്കേഴ്‌സ് കോൺഗ്രസ് നേതാവ് അങ്ങാടിക്കൽ വിജയകുമാർ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം ഒരു സ്ത്രീ തൊഴിലാളിയെ കാട്ടാന ഓടിച്ച സംഭവം ഉണ്ടായി. തലനാരിഴയ്ക്കാണവർ രക്ഷപെട്ടത്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...