കല്ലേലി ഗവണ്മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് എന്‍എബിഎച്ച് അംഗീകാരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച കല്ലേലി ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറിക്ക് എന്‍എബിഎച്ച് ( നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ്) അക്രഡിറ്റേഷന്‍ ലഭിച്ചു. തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നടന്ന സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജില്‍ നിന്ന് അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി എന്‍ ബിന്ദു, മുന്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഗായത്രി, നിലവിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് ഓഫീസര്‍ ഡോ. സുധീന തുടങ്ങിയവര്‍ ചേര്‍ന്ന് അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റു വാങ്ങി.

ആരോഗ്യമേഖലയിലെ മികച്ച സ്ഥാപനങ്ങള്‍ക്ക് അക്രെഡിറ്റേഷന്‍ നല്‍കുന്ന ദേശീയ ഏജന്‍സിയാണ് എന്‍ എ ബി എച്ച്. മാനദണ്ഡ അടിസ്ഥാനത്തില്‍ ഏറ്റവും മികവുറ്റ പ്രവര്‍ത്തനം കാഴ്ചവച്ചതിനാണ് കല്ലേലി ആയുര്‍വേദ ഡിസ്പെന്‍സറിക്ക് അംഗീകാരം ലഭിച്ചത്. അടിസ്ഥാന സൗകര്യ വികസനം, രോഗി സൗഹൃദം, രോഗി സുരക്ഷ, ഔഷധ ഗുണമേന്മ, അണുബാധ നിയന്ത്രണം എന്നിവ ഉള്‍പ്പെടെയുള്ള സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് എന്‍എബിഎച്ച് അംഗീകാരം നല്‍കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതകം : പെൺകുട്ടിയൊഴികെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന് പോലീസ്

0
ആലപ്പുഴ : കരുവാറ്റയിൽ 67 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ...

തൃപ്പൂണിത്തുറയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
കൊച്ചി: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശ്രീപാദം...

ദേവസ്വം ബോർഡിന്റെ അനാസ്ഥ ; അറ്റകുറ്റപ്പണിയില്ല, പുതിയ തിരുവോണത്തോണി മുങ്ങി

0
ആറന്മുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ തിരുവോണത്തോണി...

മുല്ലപെരിയാർ കേസ് ; പുതിയ സ്പെഷ്യൽ കൗൺസിലിനെ നിയമിച്ച് കേരളം

0
ന്യൂഡൽഹി : മുല്ലപെരിയാർ മെഗാ കാർ പാർക്കിങ് കേസിലെ തെളിവെടുപ്പ് നടപടികൾ...