കല്ലേലി കാവിൽ മണ്ഡല മകര വിളക്ക് മഹോത്സവം നവംബർ 16 മുതൽ 2022 ജനുവരി 14 വരെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചരിത്ര പ്രസിദ്ധവും പുരാതനവും 999 മലകൾക്ക് മൂല സ്ഥാനവുമായ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ മണ്ഡല മകര വിളക്ക് മഹോത്സവം നവംബർ 16 മുതൽ 2022 ജനുവരി 14 വരെ ആദി ദ്രാവിഡ നാഗ ഗോത്ര കാവ്‌ ആചാര അനുഷ്ടാനത്തോടെ നടക്കും. എല്ലാ ദിവസവും വിശേഷാൽ 41 തൃപ്പടി പൂജയും, നടവിളക്ക്, മന വിളക്ക്, പടി വിളക്ക്, കളരി വിളക്ക് എന്നിവ തെളിയിക്കും. ചിറപ്പ് മഹോത്സവത്തിന്റെ ഭാഗമായി പ്രത്യേക നിത്യ അന്നദാനം, ആനയൂട്ട്, മീനൂട്ട്, വാനര ഊട്ട്,പൊങ്കാല, മലയ്ക്ക് പടേനി, നാണയപ്പറ, മഞ്ഞൾപ്പറ, നെൽപ്പറ, അൻപൊലി, പുഷ്പാലങ്കാരം എന്നിവ സമർപ്പിക്കും.

വൃശ്ചികം ഒന്നാം തീയതിരാവിലെ 5 മണിയ്ക്ക് മല ഉണർത്തൽ, കാവ്‌ ഉണർത്തൽ, കാവ്‌ ആചാരത്തോടെ താംബൂല സമർപ്പണം കളരിയിൽ കളരി വിളക്ക് തെളിയിച്ച് മലയ്ക്ക് കരിക്ക് പടേനി, ഭൂമി പൂജ, വൃക്ഷ സംരക്ഷണ പൂജ, ജല സംരക്ഷണ പൂജ 8.30 ന് വാനര ഊട്ട്, മീനൂട്ട് ഉപ സ്വരൂപ ഊട്ട്, 9 മണിയ്ക്ക് പ്രഭാത വന്ദനം പൂജ, തുടർന്ന് 999 മലക്കൊടി എഴുന്നള്ളിച്ച് ഇരുത്തും. എല്ലാ ദിവസവും മലക്കൊടി ദർശനം ഉണ്ടാകും. ഉച്ചയ്ക്ക് നിവേദ്യ പൂജയും വൈകിട്ട് 6 മണിയ്ക്ക് 41 തൃപ്പടി പൂജയും 6.30 ന് സന്ധ്യാ വന്ദനത്തോടെ ദീപാരാധനയും ദീപക്കാഴ്ചയും എന്നിവ നടക്കുമെന്ന് കാവ്‌ പ്രസിഡന്റ് അഡ്വ.സി.വി ശാന്തകുമാർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഒടുവിൽ വിജയം; ജാര്‍ഖണ്ഡിൽ സമരം ഒത്തുതീർപ്പായി

0
റാഞ്ചി: ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. പരീക്ഷാ ക്രമക്കേടുകള്‍ രണ്ടുമാസത്തിനുള്ളില്‍ പരിഹരിക്കണമെന്ന...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...