കല്ലേലി – കുളത്തുമൺ റോഡ് തകർച്ച ജനങ്ങളെ വലക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കല്ലേലി – കുളത്തുമൺ റോഡ് തകർച്ച ജനങ്ങളെ വലക്കുന്നു.കോന്നി കല്ലേലി കൊക്കാത്തോട് ഭാഗത്ത് നിന്നും കുളത്തുമൺ ഭാഗത്തേക്ക് എത്തിച്ചേരേണ്ടവർ ഉപയോഗിക്കുന്ന പ്രധാന പാതയാണിത്. കല്ലേലിയിൽ നിന്നും മൂന്നര കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ഇവിടെ നിന്നും കുളത്തുമണ്ണിൽ എത്തിച്ചേരുവാൻ സാധിക്കും.എന്നാൽ നാളുകളായി റോഡ് തകർച്ച നേരിട്ടിട്ട്. റോഡിൻറെ പലഭാഗങ്ങളും ടാറിങ് തകർന്നു കിടക്കുന്നതിനാൽ മഴക്കാലത്ത് ഈ വഴിയുള്ള യാത്ര ദുരിത പൂർണ്ണമാണെന്ന് യാത്രക്കാർ പറയുന്നു. മാത്രമല്ല റോഡിന്റെ പല ഭാഗത്തും മൺതിട്ട ഇടിഞ്ഞു വീഴുന്നുമുണ്ട്. ഇതും യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

കാർ,ഓട്ടോ റിക്ഷ,പിക് അപ്പ് വാൻ തുടങ്ങി നിരവധി വാഹനങ്ങൾ ഇതുവഴി കുളത്തുമൺ പ്രദേശത്തേക്കും തിരികെയും സഞ്ചരിക്കുന്നുണ്ട്. മുറിഞ്ഞകൽ – അതിരുംകൽ – കുളത്തുമൺ റോഡിൽ യാത്രാ തടസം ഉണ്ടായാൽ ഇതുവഴിയാണ് വാഹനങ്ങൾ വഴി തിരിച്ചു വിടുന്നതും. മാത്രമല്ല ഈ റോഡിൽ വഴിവിളക്കുകൾ സ്ഥാപിക്കാത്തതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇതേ റോഡിൽ താമരപ്പള്ളി ഭാഗത്ത് വനമായതിനാൽ ഇവിടെ പലപ്പോഴും കാട്ടാനയുടെയും മറ്റും സാന്നിധ്യം ഉണ്ടായിട്ടുണ്ട്. ഇതിനാൽ വലിയ വളവുകൾ ഉള്ള റോഡിൽ രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്തതിനാൽ ഇത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

താമരപ്പള്ളിയിൽ നിന്നും കല്ലേലിയിലേക്ക് വരുന്ന വഴിയിൽ വലിയ ഇറക്കമുള്ളതിനാൽ ഇവിടെ സുരക്ഷ ഒരുക്കേണ്ടതും ആവശ്യമാണ്. റോഡിലെ താഴ്ചയുള്ള ഭാഗങ്ങളിൽ പലയിടത്തും ക്രാഷ് ബാരിയറുകൾ സ്ഥാപിക്കാത്തതും അപകട ഭീഷണി വർധിപ്പിക്കുന്നു. കൂടാതെ റോഡരുകിലെ കാടുകൾ തെളിക്കാത്തത് ഇഴ ജന്തുക്കളുടെ ശല്യത്തിനും കാരണമാകുന്നുണ്ട്. ഇതിനോടൊപ്പം ഈ കാടാണ് കയറിക്കിടക്കുന്ന റോഡരുകിൽ മാലിന്യങ്ങൾ ഉപേക്ഷിക്കുന്ന സംഭവങ്ങളും വ്യാപകമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...