അടിപ്പാത നിര്‍മാണ സ്ഥലത്ത് വീണ്ടും അപകടം

For full experience, Download our mobile application:
Get it on Google Play

ചാലക്കുടി: ദേശീയ പാതയില്‍ അടിപ്പാത നിര്‍മ്മാണം നടക്കുന്ന നഗരസഭ ജങ്ഷനില്‍ വീണ്ടും അപകടം. രണ്ട് ലോറികള്‍ക്കിടയില്‍ കാര്‍ ഞെരിഞ്ഞമര്‍ന്നു. യാത്രക്കാര്‍ ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ 11.30ഓടെയാണ് അപകടം. മാരുതി കാര്‍ ടോറസ് ലോറിക്കും മറ്റൊരു വലിയ ലോറിക്കുമിടയില്‍ പെടുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. അഗ്നി രക്ഷാസേന ചില്ലുകളും ഓയിലും പൊട്ടി റോഡില്‍ വീണത് ശുദ്ധീകരിച്ചു. അടിപ്പാത നിര്‍മാണം മുടങ്ങി കിടക്കുന്ന നഗരസഭ ജങ്ഷന്‍ അശാസ്ത്രീയ ഗതാഗതം മൂലം കാലങ്ങളായി അപകട കേന്ദ്രമായി തുടരുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശ്രീമതി ടീച്ചർക്കെതിരായ വ്യാജപ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി എം.വി. ജയരാജൻ

0
കണ്ണൂര്‍: പി കെ ശ്രീമതി ടീച്ചര്‍ക്ക് എതിരെയുണ്ടായ വ്യാജ വാര്‍ത്ത പിതൃശൂന്യമാമെന്ന്...

അധമ മാധ്യമപ്രവർത്തനത്തിന്റെ ക്ലാസിക് ഉദാഹരണമാണ് ശ്രീമതി ടീച്ചർക്കെതിരായ പ്രചാരണം : പിണറായി വിജയൻ

0
തിരുവനന്തപുരം: മുന്‍ എംഎല്‍എയുടെ ഭാര്യയായി നടിച്ച് നിയമസഭയില്‍ നിന്ന് പി കെ...

​കെ.ടി.ഡി.സി ലോഗോ ദുരുപയോഗം ചെയ്ത് വ്യാജ സൈറ്റ് ; സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പ്

0
തിരുവനന്തപുരം: കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ പേരിൽ സൈബര്‍ തട്ടിപ്പെന്ന് പരാതി. കെടിഡിസിയുടെ...

അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് വീണ്ടുമൊരു രാജി കൂടി ; ആശ അരവിന്ദ് സ്ഥാനം...

0
കൊച്ചി: അമ്മ ഭരണസമിതിയില്‍ വീണ്ടും രാജി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ആശ...