വെച്ചൂച്ചിറ പോളിടെക്നിക്ക് ഹോസ്റ്റൽ കെട്ടിടത്തിന്റെ പൂർത്തീകരണത്തിനായി 1.5 കോടി രൂപ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: വെച്ചൂച്ചിറ പോളിടെക്നിക്ക് ഹോസ്റ്റൽ കെട്ടിടത്തിന്റെ പൂർത്തീകരണത്തിനായി 1.5 കോടി രൂപ അനുവദിച്ചതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. നിർമ്മാണം ഇടയ്ക്കുവെച്ച് മുടങ്ങിക്കിടക്കുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റൽ കെട്ടിടങ്ങളുടെ നിർമ്മാണത്തിനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇത്രയും രൂപ അനുവദിച്ചിരിക്കുന്നത്.
വെച്ചൂച്ചിറ ഗവ പോളിടെക്നിക്ക് ഹോസ്റ്റൽ കെട്ടിടങ്ങളുടെ നിർമ്മാണം ഏകദേശം തീർന്നെങ്കിലും വയറിംഗും പ്ലമ്പിംഗും ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തികൾക്ക് ഫണ്ടില്ലാത്തതിനാൽ പൂർത്തീകരിക്കാനായിരുന്നില്ല. ഇതോടെ നിർമ്മാണ മുടങ്ങിക്കിടന്ന കെട്ടിടം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയിരുന്നു.

അധ്യാപകരും വിദ്യാർത്ഥികളും ഇക്കാര്യം അഡ്വ പ്രമോദ് നാരായൺ എംഎൽഎയുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് എംഎൽഎ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന്റെ മുമ്പിൽ ഇക്കാര്യം അവതരിപ്പിക്കുകയും നിരന്തരമായി ഇടപെടുകയും ചെയ്യുന്നതിന്റെ ഫലമായാണ് കെട്ടിട പൂർത്തീകരണത്തിന് ഇപ്പോൾ ഫണ്ട് അനുവദിച്ചത്. വെച്ചൂച്ചിറ പോളിടെക്നിക്ക് കെട്ടിടം നേരത്തെ പൂർത്തിയാക്കിയിരുന്നു. ഇതിൻറെ ഉദ്ഘാടനവും കഴിഞ്ഞിരുന്നു. ഇതോടെ വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന പോളിടെക്നിക്ക് ആണ് ഇപ്പോൾ സ്വന്തം കെട്ടിടത്തിലേക്ക് മാറിയിരിക്കുന്നത്. ഹോസ്റ്റൽ നിർമ്മാണം കൂടി പൂർത്തിയാകുന്നതോടെ വിദ്യാർഥികൾക്ക് യാത്രാ ക്ലേശം ഒഴിവാക്കി ഇവിടെ താമസിച്ച് പഠിക്കാനാകും.

റാന്നിയുടെ കിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന വെച്ചൂച്ചിറ ഗവ പോളിടെക്നിക്കും ഹോസ്റ്റലും എക്സ് സർവീസ് മെൻ കോളനി വിട്ടു നൽകിയ സ്ഥലത്താണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ യാത്രാ ക്ലേശം രൂക്ഷമായി അനുഭവപ്പെടുന്ന പ്രദേശമായതിനാൽ ഇവിടെ എത്തിപ്പെടുന്ന കാര്യം ഏറെ ക്ലേശകരമാണ്. ഹോസ്റ്റൽ കെട്ടിടം പ്രവർത്തനം ആരംഭിക്കുന്നതോടെ ഇതിന് പരിഹാരമാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....