Friday, May 3, 2024 6:50 pm

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ ബോധവത്ക്കരണ പരിപാടികള്‍ നടത്തുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം ; ഭഗത്‌സിംഗ് യൂത്ത്ഫോഴ്സ്

For full experience, Download our mobile application:
Get it on Google Play

റാന്നി: യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ ബോധവത്ക്കരണ പരിപാടികള്‍ നടത്തുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് ഭഗത്‌സിംഗ് യൂത്തുഫോഴ്സ് റാന്നി മണ്ഡലം ക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എ.ഐ.വൈ.എഫ് നേതൃത്വത്തില്‍ ദുരന്തമേഖലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് യുവാക്കളെ സജ്ജമാക്കുന്നതിനുള്ള പരിശീലനം നല്‍കുന്ന ക്യാമ്പിലാണ് ആവശ്യമുയര്‍ന്നത്. വിവിധ സ്ഥലങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് യുവാക്കളെ സംഘടിപ്പിച്ച് ബോധവത്ക്കരണ ക്ലാസുകള്‍ നടത്താന്‍ ക്യാമ്പ് തീരുമാനിച്ചു.

എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എസ് അഖില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ഹാപ്പി പ്ലാച്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്‍റ് അഡ്വ. സുഹാസ് എം ഹനീഫ്,സി.പി.ഐ ജില്ലാ കൗണ്‍സിലംഗം എം.വി പ്രസന്നകുമാര്‍, യൂത്ത് ഫോഴ്സ് ജില്ലാ ക്യാപ്റ്റന്‍ പ്രശാന്ത് പാടം, ജോജോ കോവൂര്‍,വിപിന്‍ പി.പൊന്നപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി. അനീഷ് മോന്‍ (മണ്ഡലം ക്യാപ്റ്റന്‍), എം. കെ ജയപ്രകാശ്,എം മജ്ഞു,സച്ചു,ശരത്(വൈസ് ക്യാപ്റ്റന്‍മാര്‍) എന്നിവർ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എ.സി 26ന് മുകളിലായി ക്രമീകരിക്കണം ; ലോഡ് ഷെഡിങ് ഒഴിവാക്കാന്‍ നിര്‍ദേശങ്ങളുമായി കെഎസ്ഇബി

0
കൊച്ചി : ലോഡ് ഷെഡിങ് ഒഴിവാക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി കെ.എസ്.ഇ.ബി. രാത്രി...

ചെങ്ങന്നൂർ സെൻറ് ഗ്രിഗോറിയോസ് സ്കൂളിലെ സമ്മർ ക്യാമ്പ് സമാപിച്ചു

0
പത്തനംതിട്ട : ചെങ്ങന്നൂർ സെൻറ് ഗ്രിഗോറിയോസ് സ്കൂളിൽ വിദ്യാർഥികൾക്കുവേണ്ടി നടന്ന 15...

‘ട്രിഡം’ ത്രിദിന കരിയർ ഡവലപ്മെന്റ് ക്യാമ്പ് പരുമല ദേവസ്വംബോർഡ് ഹയർസെക്കൻ്ററി സ്‌കൂളിൽ

0
പരുമല : ദേവസ്വംബോർഡ് ഹൈസ്‌കൂളിൽ പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ കുട്ടികൾക്കായി 'ട്രിഡം'...