ബന്തിപൂക്കള്‍ ഒരുക്കി കല്ലുപ്പാറ പഞ്ചായത്തും റെഡി ഓണം കളറാക്കാന്‍

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : അത്തപ്പൂക്കളം ഒരുക്കാൻ  കല്ലുപ്പാറ റെഡി. പഞ്ചായത്തും കൃഷിഭവനും ആറ് കുടുംബശ്രീ യൂണിറ്റുകളും ചേർന്നാണ് ഇവിടെ ബന്തി കൃഷിചെയ്തത്. അത്തം വിപണി ലക്ഷ്യമിട്ടുള്ളതായിരുന്നു  കൃഷി. ആവശ്യക്കാരെ വരവേൽക്കാൻ കൃഷിഭവനും തയാറെടുത്തു കഴിഞ്ഞു. ജൂലൈ പകുതിയോടെ കൃഷിഭവനിലൂടെയാണ് ആറ് കുടുംബശ്രീ യൂണിറ്റുകൾക്ക് ബന്തിതൈകൾ വിതരണം ചെയ്തത്. അഞ്ഞൂറു മുതൽ ആയിരം തൈകൾ വരെയാണ് നൽകിയത്. തൈകൾക്കൊപ്പം ആവശ്യമായ വളംകിറ്റും വിതരണം ചെയ്തു. കൃഷി ഓഫീസർ എ. പ്രവീണയുടെ നേതൃത്വത്തിലുള്ള കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകാൻ ഒപ്പം നിന്നതോടെ കർഷകർക്കാവേശമായി. തണ്ടുചീയൽപോലെയുള്ള ചെറിയ രോഗബാധ ഒഴിച്ചാൽ കാര്യമായ കീടബാധയൊന്നും ഉണ്ടായില്ല. വിപണിലഭിച്ചാൽ അടുത്തവർഷം കൂടുതൽ കുടുംബശ്രീ യൂണിറ്റുകൾ കൃഷിയിലേക്ക് ഇറങ്ങാൻ താൽപര്യം പ്രകടിപ്പിച്ചു കഴിഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

റഷ്യയില്‍ യുഎസ് സൈനിക വിമാനത്തിന്റെ ദുരൂഹ ലാന്‍ഡിങ്

0
മോസ്‌കോ: യുഎസിന്റെ സൈനിക വിമാനം ചൊവ്വാഴ്ച മോസ്‌കോയിലെ നൂക്കോവ് വിമാനത്താവളത്തില്‍...