കല്ലൂപ്പാറ വിത്തുവേലിചന്ത സ്വാഗതസംഘം രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: കല്ലൂപ്പാറ അഗ്രികൾച്ചർ പ്രൊഡ്യൂസേഴ്സ് ആൻഡ് പ്രമോട്ടേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിന്റെയും കൃഷിഭവൻെറയും സഹകരണത്തോടെ ജനുവരി 25ന് കറുത്തവടശ്ശേരികടവ് പാലത്തിന് സമീപം പച്ചത്തുരുത്തിൽ സംഘടിപ്പിക്കുന്ന വിത്തുവേലി ചന്തയുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ ശ്രീകുമാർ ചെയർപേഴ്സണും സംഘം സെക്രട്ടറി ലെജു ഏബ്രഹാം ജനറൽ കൺവീനറുമായി 51 അംഗം സ്വാഗതസംഘമാണ് രൂപീകരിച്ചത്. കിഴങ്ങുവിളകൾ, വിവിധയിനം നാടൻ- സങ്കരയിനം പച്ചക്കറികളുടെ വിത്തുകളും തൈകളും, അപൂർവയിനം വൃക്ഷങ്ങളുടൈ തൈകൾ, മായം കലരാത്ത നാടൻ ഭക്ഷ്യ ഉൽപന്നങ്ങൾ, ജലാശയങ്ങളിൽനിന്ന് പിടിച്ചെടുക്കുന്ന ജീവനുള്ള നാടൻ മത്സ്യങ്ങളുൾപ്പെടെയുള്ളവ ചന്തയിലെത്തും.

കർഷകർക്ക് തങ്ങളുടെ വിളകൾ ഇവിടെയെത്തിച്ച് നേരിട്ട് വിൽപന നടത്താനുമാകും. കാർഷിക പ്രദർശനവും കേരളത്തിന്റെ തനത് ഇനങ്ങളിൽപെട്ട നാടൻ കന്നുകാലികളുടെ പ്രദർശനവും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 9.30 മുതലാണ് ചന്തയുടെ പ്രവർത്തനം. സ്വാഗതസംഘ രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡൻറ് ഗീതാ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻ്റ് സി.കെ. മത്തായി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എബി മേക്കിരിങ്ങാട്ട്, അംഗം റെജി ചാക്കോ, കൃഷി ഓഫീസർ എ. പ്രവീണ, സംഘം ഭാരവാഹികളായ ലെജു ഏബ്രഹാം, വിജോയ് പുത്തോട്ടിൽ, പി. ബി. സജി കുമാർ, റെജി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍ : 18 ബസ്സുകളും സര്‍വീസ്...

0
കോന്നി :  തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍,...

തട്ടിപ്പുകാർ ഇനി കുടുക്കാൻ പുതിയ എ.ഐ. ഫീച്ചർ ; ‘സ്കാം ഡിറ്റക്ഷൻ’ അവതരിപ്പിച്ച് വാട്സാപ്പ്

0
വർധിച്ചുവരുന്ന തട്ടിപ്പുകളെ ചെറുക്കാൻ വാട്‌സാപ്പിന് ഇനി നിർമിതബുദ്ധി(എ.ഐ.)യുടെ സഹായം. സംശയാസ്പദമായ സന്ദേശങ്ങൾ...

പറവൂരിൽ സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം

0
പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഇസ്തിരി പെട്ടിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം...

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...