കല്ലൂപ്പാറ വിത്തുവേലി ചന്ത നാളെ

For full experience, Download our mobile application:
Get it on Google Play

കല്ലൂപ്പാറ : കല്ലൂപ്പാറ അഗ്രികൾച്ചർ പ്രൊഡ്യൂസേഴ്സ് ആൻഡ് പ്രമോട്ടേഴ്സ് അസോസിയേഷൻ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിത്തുവേലിചന്ത ശനിയാഴ്ച നടക്കും. മണിമലയാറ്റിലെ കറുത്തവടശ്ശേരികടവ് പാലത്തിന് സമീപം പച്ചത്തുരുത്തിൽ രാവിലെ 9.30-ന് വിപണി തുടങ്ങും. കാർഷിക-നാടൻ കന്നുകാലി പ്രദർശനവും ഉണ്ട്. പഞ്ചായത്തിലെ കുട്ടിക്കർഷക ദിയ വി.സത്യൻ, മുതിർന്ന കർഷക തൊഴിലാളി വി.എസ്.പാപ്പൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. കൃഷിപ്രോത്സാഹനം ലക്ഷ്യമിട്ട് ഒരുക്കുന്ന ചന്തയിൽ കിഴങ്ങുവിളകൾ ഉൾപ്പെടെയുള്ള നടീൽ വസ്തുക്കളാണ് പ്രധാനമായും എത്തുക.
അന്യംനിന്നുകൊണ്ടിരിക്കുന്ന നിരവധി കിഴങ്ങ് വിളകളുടെ നടീൽ വസ്തുക്കൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നാണ് ശേഖരിച്ചത്. കല്ലൂപ്പാറ പാളത്തൈരാണ് മറ്റൊരാകർഷകം. കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ ഇവിടെയെത്തിച്ച് നേരിട്ട് വിൽപ്പന നടത്താം. വിത്തുവേലി ചന്തയുടെ പ്രചാരണാർഥം വെള്ളിയാഴ്ച വിളംബര മോട്ടോർ സൈക്കിൾ റാലി നടക്കും. രാവിലെ എട്ടിന് മഠത്തുംഭാഗം ജനതാ പബ്ലിക് ലൈബ്രറിക്ക് മുന്നിൽ തുടങ്ങും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...