കോന്നി ഉപജില്ലാ കലോത്സവം സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ കലഞ്ഞൂർ സർക്കാർ സ്കൂളുകൾ മുൻപിൽ. ഹയർ സെക്കൻ്ററി വിഭാഗത്തിൽ കോന്നി ഗവ.എച്ച്എസ്എസ് ഒന്നാം സ്ഥാനവും കലഞ്ഞൂർ ഗവ.ഹയർ സെക്കൻ്ററി രണ്ടാം സ്ഥാനവും കൈവരിച്ചു.
ഹൈസ്കൂൾ വിഭാഗത്തിൽ കലഞ്ഞൂർ ഗവ ഹയർ സെക്കൻ്ററി ഒന്നാമതും ആർ വിഎച്ച്എസ്എസ് രണ്ടാംസ്ഥാനവും നേടി.

യു പി യിൽ കലഞ്ഞൂർ ഗവ.ഹയർ സെക്കൻ്ററി വകയാർ സെൻറ് തോമസ് എന്നീ സ്കുളുകൾ ഒന്നാം സ്ഥാനം പങ്കിട്ടു. രണ്ടാം സ്ഥാനം കോന്നി ഗവ.ഹയർ സെക്കൻ്ററി ആർ വി എച്ച് എസ് എസ് എന്നിവരും പങ്കിട്ടു. എൽ പി വിഭാഗ ഓവറോൾ കലഞ്ഞൂർ ഗവ.എൽ പി എസ്, ഗവ.എൽ പി എസ് വള്ളിക്കോട് എന്നിവർ പങ്കിട്ടു.രണ്ടാം സ്ഥാനം ളാക്കൂർ ജി എൽ പി എസ്സ്, ജി എൽ പി എസ് പ്രമാടം എന്നിവരും പങ്കിട്ടു.
യു.പി

സംസ്കൃത കലോത്സവത്തിൽ കെ എം യു പി എസ് മല്ലശേരി ഒന്നാമതും ഐരവൺ പി എസ് വി പി എം സ്കൂൾ രണ്ടാം സ്ഥാനവും നേടി. എച്ച്എസ് സംസ്കൃതത്തിൽ കലഞ്ഞൂർ ഗവ.ഹയർ സെക്കൻ്ററി ഓവററോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഐരവൺ സ്കൂളും നേടി. അറബി കലോത്സവം(എൽ പി) ഓവറോൾ കലഞ്ഞൂർ ഗവ.എൽ പി യും എൽപിജി എസ് കോന്നിയും പങ്കിട്ടു. രണ്ടാം സ്ഥാനം പിഎസ് വിപിഎം ഐരവൺ, കോന്നി ജി എച്ച് എസ് എസ് എന്നിവരും നേടി.യു.പി അറബിയിൽ ഒന്നാം സ്ഥാനം ഐരവൺ സ്കൂളിനും രണ്ടാം സ്ഥാനം കോന്നി ഗവ.സ്കൂളിനുമാണ്. അറബി എച്ച് എസിൽ കോന്നി ഗവ.എച്ച്എസ്എസ് ഒന്നാമതും ഐരവൺ പി സ് വിപിഎം രണ്ടാമതും എത്തി.

സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.നവനിത് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നീതു ചാർളിയുടെ അധ്യക്ഷതയിൽ തുളസി മണിയമ്മ, പ്രസന്ന രാജൻ, ശ്രീകല ആർ നായർ, വാഴവിള അച്ചുതൻ നായർ, എം കെ മനോജ്, എ ഇ ഒ എസ് സന്ധ്യ, ടോമിൻ പടിയറ, ആർ ശ്രീരാജ്, എസ് ജ്യോതിഷ്, ഡാനിഷ് പി ജോൺ എന്നിവർ പ്രസംഗിച്ചു.പത്തനംതിട്ട എസ് എച്ച് ഒ ,ജ്യോതി സുധാകർ സമ്മാനദാനം നിർവഹിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...