സ്റ്റുഡന്റ് പോലീസ് വോളന്റീർ കോർപ്സ് ചിൽഡ്രൻസ് ഡേ ചാലഞ്ച് ജില്ലാതല ഉദ്ഘാടനം നടത്തി

For full experience, Download our mobile application:
Get it on Google Play
പത്തനംതിട്ട : സ്റ്റുഡന്റ് പോലീസ് വോളന്റീർ കോർപ്സ് ചിൽഡ്രൻസ് ഡേ ചാലഞ്ച് പുത്തനുടുപ്പും പുസ്തകവും 3.0 ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ഗവ. എച്ച്.എസ്.എസ്. തൈക്കാവിൽ  വെച്ച് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയും എസ്. പി. സി പദ്ധതിയുടെ ജില്ലാതല ഉപദേശക സമിതി ചെയർമാൻ കൂടിയായ   സ്വപ്നിൽ എം. മഹാജൻ ഐ. പി. എസ് നിർവഹിച്ചു. രണ്ടുലക്ഷത്തോളം രൂപ വിലമതിക്കുന്ന ആവശ്യമായ പഠനോപകരണങ്ങൾ, പുതിയ വസ്ത്രങ്ങൾ, ഭക്ഷണ വസ്തുക്കൾ മറ്റ് ആവശ്യസാധനങ്ങൾ അങ്ങനെ തുടങ്ങി 1 വയസ് മുതൽ 20 വയസ്സുവരെ പ്രായം വരുന്ന അർഹരായ കുട്ടികൾക്ക് ആണ് ഉദ്ഘാടനത്തോടനുബന്ധിച്ച് സാധനങ്ങൾ കൈമാറിയത്.
പുത്തനുടുപ്പും പുസ്തകവും ചിൽഡ്രൻസ് ഡേ ചാലഞ്ച് –  എസ്. വി. സി കേരളയുടെ ആദ്യ കമ്മ്യൂണിറ്റി ഓഫ്‌ലൈൻ പ്രൊജക്റ്റ്‌ ആണ് അനാഥ ബാല്യങ്ങളെയും അർഹതപ്പെട്ട കുഞ്ഞുങ്ങളെയും തേടിയുള്ള ഒരു യാത്ര. ശിശുദിനവുമായി അനുബന്ധിച്ച് ചിൽഡ്രൻസ് ഡേ ചലഞ്ച് എന്ന പേരിലായിരുന്നു പരിപാടി. ഏകദേശം പത്തു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ ആണ് പത്തനംതിട്ട ജില്ലയിൽ അർഹതപ്പെട്ടവർക്ക് 2020/2021-ൽ കൈമാറിയത്.
ചടങ്ങിൽ പത്തനംതിട്ട നാർക്കോട്ടിക് സെൽ ഡി.വൈ.എസ്പിയും എസ്.പി.സി. പദ്ധതിയുടെ ജില്ലാ നോടൽ ഓഫീസർ കൂടിയായ കെ. എ. വിദ്യാധരൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശോഭ ആന്റോ, എസ്.വി.സി സ്‌റ്റേറ്റ് കോർഡിനേറ്റർ ഷിദിൻ ചാക്കോ, ഗാർഡിയൻ എസ്.പി.സി.പ്രസിഡൻ്റ് അബ്ദുൾ വഹാബ് എസ്,  അസിസ്റ്റന്റ് നോഡൽ ഓഫീസർ സുരേഷ് കുമാർ ജീ , കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ അനില അന്ന തോമസ്, തോമസ് ചാക്കോ എന്നിവർ ആശംസകൾ അറിയിക്കുകയും , എസ്.വി.സി. പത്തനംതിട്ട  ജില്ലാ കോഡിനേറ്റർ നിഷാന്ത് കെ പി കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.
dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

“അവർ നൃത്തം ചെയ്താണോ വന്നത്?”; ഗർഭിണികളെ പരിഹസിച്ച് രാജസ്ഥാൻ ആരോഗ്യമന്ത്രി, കടുത്ത പ്രതിഷേധം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവത്തോടനുബന്ധിച്ച് സ്ത്രീകൾ മരണപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്,...