കലൂർ അപകടം ; സൈറ്റ് എൻജിനീയറെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കലൂർ സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ വീഴ്ച്ച സമ്മതിച്ച് ജിസിഡിഎ. സൈറ്റ് എൻജിനീയർ എസ് എസ്. ഉഷയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. സുരക്ഷാ നിർദേശങ്ങൾ പാലിച്ചോ എന്ന് പരിശോധിച്ചില്ല എന്നത് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. അതേസമയം ഭാവിയിൽ സ്റ്റേഡിയത്തിലെ പരിപാടികൾക്ക് എല്ലാ അനുമതിയും ലഭ്യമായിട്ടുണ്ടോ എന്ന് ഉറപ്പാക്കുമെന്ന് ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ള വ്യക്തമാക്കി. നേരത്തെ ഗിന്നസ് റെക്കോർഡ് നൃത്തത്തിനായി കലൂർ സ്റ്റേഡിയം വിട്ടുനൽകിയതിന് പിന്നിൽ ജിസിഡിഎ ചെയർമാൻ ഇടപെട്ടിരുന്നു. ബ്ലാസ്റ്റേഴ്‌സുമായി കരാറുള്ളതിനാൽ സ്റ്റേഡിയം വിട്ടുനൽകരുതെന്നും സ്റ്റേഡിയത്തിലെ ടർഫിനെ നൃത്തപരിപാടി ബാധിക്കുമെന്നും ജിസിഡിഎ എസ്റ്റേറ്റ് വിഭാഗം അറിയിച്ചിരുന്നു. പക്ഷെ ഇത് തള്ളിയായിരുന്നു ചെയർമാൻ്റെ ഇടപെടൽ. അതേസമയം സ്റ്റേഡിയം വിട്ട് നൽകിയതിൽ അഴിമതി ആരോപിച്ച് വിജിലൻസിന് കൊച്ചി സ്വദേശി പരാതി നൽകി. പരാതി വിജിലൻസ് അന്വേഷിക്കട്ടെയെന്നും സ്റ്റേഡിയം ഇനിയും കായിക ഇതര ആവശ്യങ്ങൾക്ക് കൊടുക്കുമെന്നും ജിസിഡിഎ ചെയർമാൻ കെ.ചന്ദ്രൻ പിള്ള വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍ : 18 ബസ്സുകളും സര്‍വീസ്...

0
കോന്നി :  തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍,...

തട്ടിപ്പുകാർ ഇനി കുടുക്കാൻ പുതിയ എ.ഐ. ഫീച്ചർ ; ‘സ്കാം ഡിറ്റക്ഷൻ’ അവതരിപ്പിച്ച് വാട്സാപ്പ്

0
വർധിച്ചുവരുന്ന തട്ടിപ്പുകളെ ചെറുക്കാൻ വാട്‌സാപ്പിന് ഇനി നിർമിതബുദ്ധി(എ.ഐ.)യുടെ സഹായം. സംശയാസ്പദമായ സന്ദേശങ്ങൾ...

പറവൂരിൽ സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം

0
പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഇസ്തിരി പെട്ടിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം...

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...