ന്യൂഡൽഹി : മുതിർന്ന ബിജെപി നേതാവ് കല്യാണ് സിംഗ് അയോധ്യയിലെ രാമക്ഷേത്രത്തിനായി തന്റെ ജീവിതവും സർക്കാരും സമർപ്പിച്ച വ്യക്തിയായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1992 ൽ ബാബറി മസ്ജിദ് തകർത്ത സമയത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്നു കല്യാണ് സിംഗ്. ‘നമ്മുടെ കല്യാണ് സിംഗ് ജി തന്റെ ജീവിതവും സർക്കാരും രാമക്ഷേത്രത്തിനായി സമർപ്പിച്ചു. രാജ്യത്തെ ഓരോ കുടുംബവും ക്ഷേത്രത്തിന് സംഭാവന നൽകി. എന്നാൽ ഇൻഡ്യ സഖ്യത്തിലുള്ളവർ എല്ലാ സമയത്തും രാമക്ഷേത്ര നിർമ്മാണത്തെ വെറുത്തിരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിലെ പിലിഭിത്തിൽ പാർട്ടി സ്ഥാനാർത്ഥി ജിതിൻ പ്രസാദയെ പിന്തുണച്ച് നടന്ന ബിജെപി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. 2021 ൽ മരിക്കുന്നതിന് മുമ്പ് വരെ രാജസ്ഥാൻ, ഹിമാചൽ പ്രദേശ് ഗവർണർമാരായി സേവനമനുഷ്ഠിച്ച സിംഗ് ബാബറി മസ്ജിദ് ഹിന്ദു പ്രവർത്തകർ തകർത്തപ്പോൾ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്നു.
പള്ളി പൊളിച്ച് മണിക്കൂറുകൾക്കകം അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. നരസിംഹറാവു സർക്കാർ അതേ ദിവസം തന്നെ സംസ്ഥാന സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. അയോധ്യയിൽ രാമക്ഷേത്രം പണിയാതിരിക്കാൻ കോൺഗ്രസ് എല്ലാ ശ്രമങ്ങളും നടത്തിയതായി പ്രധാനമന്ത്രി കുറ്റപ്പെടുത്തി.”എന്നാൽ ആളുകൾ തങ്ങളാൽ കഴിയുന്ന എല്ലാ പൈസയും സംഭാവന ചെയ്യുകയും ഒരു വലിയ ക്ഷേത്രം നിർമ്മിക്കുകയും ചെയ്തപ്പോൾ ക്ഷേത്ര അധികാരികൾ കോൺഗ്രസിനോട് ക്ഷമിക്കുകയും പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാൽ നിങ്ങൾ ക്ഷണം നിരസിക്കുകയും ശ്രീരാമനെ അപമാനിക്കുകയും ചെയ്തു. ചടങ്ങിൽ പങ്കെടുത്ത നേതാക്കളെ ആറ് വർഷത്തേക്ക് പുറത്താക്കിയെന്നും പ്രധാനമന്ത്രി വിമർശിച്ചു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033